ഒഐസിസി റിപബ്ലിക്ക് ദിനാഘോഷം ഡബ്ലിനിൽ നടന്നു

സ്വന്തം ലേഖകൻ
ഡബ്ലിൻ: ഒഐസിസി അയർലൻഡിന്റെ ആഭിമുഖ്യത്തിൽ ഡബ്ലിനിൽ നടന്ന 68-ാം റിപബ്ലിക്ക് ദിനാഘോഷപരിപാടിയിൽ ബ്രെയിനെ ബ്രയിന്റെ ഇന്റർനാഷണൽ മത്സരത്തിൽ വിജയികളായ കുട്ടികളെ ആദരിച്ചു. അയർലൻഡിലെ എല്ലാ പ്രമുഖ ഇന്ത്യൻ സംഘടനകളുടെയും ഭാരവാഹികൾ സന്നിഹിതരായിരുന്ന വേദിയിൽ വച്ച് അർലൻഡ് വിദ്യാഭ്യാസ മന്ത്രി റിച്ചാർഡ് ബർട്ടൺ വിജയികളായ കുട്ടികൾക്കു ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വളരെയധികം ആകാംഷയോടെ വിദ്യാഭ്യാസ മന്ത്രി ബ്രെയിനോ ബ്രയിൻ എങ്ങിനെ കുട്ടികളെ ബഹുമുഖ പ്രതിഭകളാക്കുന്നുവെന്നു ചോദിച്ചു മനസിലാക്കുകയും ബ്രെയിനോ ബ്രെയിനു എല്ലാ ഭാവുകങ്ങളും നേരുകയം ചെയ്തു.
വിജയികളായി ഡാരൻ ജെറി, ജേക്കബ് മാത്യൂസ് തയ്യിൽ, അലൻ എബ്രഹാം, എറിക് പോൾ, അന്ന ജോസ്, അന്ന സെബാസ്റ്റിയൻ, ബിൻ റ്റ ബിജു, അശ്വിൻ മാത്യു, ഹാനോക്ക് കുരിയാക്കോസ് ലിബു, അലൻ ജോസ് എന്നിവരെ പ്രഖ്യാപിച്ചു. വളരെ വിപുലമായ രീതിയിൽ റിപബ്ലിക്ക് ദിനാഘോഷങ്ങൾ സംഘടിപ്പിക്കുകയും ആ ചടങ്ങിൽ വച്ച് ബ്രെയിനോ ബ്രെയിൻ വിജയികളെ ആദരിക്കുകയും ചെയ്തു. ഒഐസിസി യ്ക്കും ഇതിന്റെ പ്രസിഡന്റ് ലിവിങ്സ്റ്റണ്ണിനും വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യനും ഒഐസിസിയുടെ എല്ലാ ഭാരവാഹികൾക്കും ബ്രെയിൻസ്റ്റോ അയർലൻഡ് നന്ദിയും രേഖപ്പെടുത്തുകയും ചെയ്തു.
Top