ഒഐസിസി അയർലൻഡ് ഇന്ത്യൻ റിപബ്ലിക്ക് ദിനാഘോഷം അയർലൻഡ് വിദ്യാഭ്യാസ മന്ത്രി റിച്ചാർഡ് ബർട്ടൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ
ഡബ്ലിൻ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലൻഡ് ലാഭത്തിന്റെ നേതൃത്വത്തിൽ ഡബ്ലിനിൽ ബ്യൂമൗണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌കൂൾ ഹാളിൽ നടന്ന വർണ ശബളമായ ഇന്ത്യൻ റിപബ്ലിക്ക് ദിനാഘോഷം അയർലൻഡ് വിദ്യാഭ്യാസ മന്ത്രി റിച്ചാർഡ് ബർട്ടൺ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടത്തിയ റിപബ്ലിക്ക് ദിനാഘോഷം ഒഐസിസി ജനറൽ സെക്രട്ടറി സനോജ് മുള്ളവരിക്കലിന്റെ നാനാത്വത്തിൽ ഏകത്വം വിളിച്ചുണർത്തുന്ന സംസ്‌കൃത ശ്ലോകത്തോടെ ആരംഭിച്ചു.
received_10206377729122252-2 screen-shot-2017-02-03-at-20-46-24
ഒഐസിസി അയർലന്റ് ഘടകം പ്രസിഡന്റ് എം.എം ലിങ്ക് വിൻസ്റ്റാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, കൗണ്ടി പ്രസിഡന്റ് ഫ്രാൻസിസ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ഒഐസിസി സൗദി അറേബ്യൻ ജനറൽ സെക്രട്ടറി അഡ്വ.സുധീന്ദ്രൻ ചടങ്ങിൽ രവീന്ദ്രനാഥ് ടാഗോർ അവാർഡ് സമ്മാനിച്ചു. അയർലൻഡിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഗുർഷ് ചരൺസിങ് സിറാജ് സെയ്ദി, ബാബുലാൽ യാദവ്, ശ്രീധർ, ഡോ.പൂരി, പ്രശാന്ത് ശുകഌ വി.ഡി രാജൻ, രാജു കുന്നേക്കാട്ട്, ഡോ.ജോർജ്, ജോയി ആന്റണി, ബാബു ജോസഫ്, ബോബി പള്ളിക്കര, ഇഫ്തി കാറുദീൻ, റോയി പേരയിൽ, രൂപേഷ് പണിക്കർ, ജോർജ് ബോർഡ്‌സ്, സാജു കോംബാറ എന്നിവർ പ്രസംഗിച്ചു. ബിന്ദു നായർ പരിപാടിയുടെ അവതാരിക ആയിരുന്നു.
screen-shot-2017-02-03-at-20-52-57
പരിപാടിയോട് അനുബന്ധിച്ചു നടന്ന ദേശീയ ഗാന പഠനക്ലാസിനു പ്രശസ്ത ഗായകൻ ശ്യാം ഇസാദ് നേതൃത്വം നൽകി. ചടങ്ങിൽ അയർലൻഡിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ.ടോണി തോമസ്, ഡോ.സുജ സോമനാഥൻ, ഡോ.ഷേർളി റെജി, ഡിനോ ജേക്കബ്, റിട്ട.സ്‌കൂൾ ടീച്ചർ ലില്ലി ഗ്രിഗറി, റോസമ്മ എന്നിവർക്കു മന്ത്രി റിച്ചാർഡ് ബർട്ടൺ പുരസ്‌കാരം സമ്മാനിച്ചു.
പഠനത്തിൽ അന്തർദേശീയ തലത്തിൽ പ്രശസ്തവിജയം കരസ്ഥമാക്കിയ ബിൽറ്റ ബിജു, ഡെറാൻ ജെറി, അലീൻ എബ്രഹാം ജോസഫ്, എറിക് പോൾ, ഹാനോക്ക് ലിബു, അശ്വാൻ മാത്യു, അന്ന സെബാസ്റ്റിയൻ, ജേക്കബ് മാത്യു, അന്ന ജോസ്, അലീന ജോസ് എന്നിവർക്കു ഒഐസിസി ഏർപ്പെടുത്തിയ നെഹ്‌റു അവാർഡുകൾ വിദ്യാഭ്യാസമന്ത്രി റിച്ചാർഡ് ബർട്ടൻ സമ്മാനിച്ചു. കുട്ടികളുടെ ഐറിഷ് ബാൻഡ് ശ്രദ്ധേയമായി. ഇന്ത്യൻ ദേശീയതയുമായി ബന്ധപ്പെട്ട നിരവധി കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
അയർലൻഡിന്റെ വിവിധ കൗണ്ടികളിൽ നിന്നും എത്തിയ 500 ഓളം പേരടങ്ങിയ സദസിനു ഒഐസിസി ജോയിന്റെ സെക്രട്ടറി റോണി കുരിശിങ്കൽപറമ്പിൽ നന്ദി അർപ്പിച്ചു.
Top