മൺമറഞ്ഞ മലയാളത്തിന്റെ പ്രിയകവിയ്ക്ക് കാവ്യാഞ്ജലി തീർത്ത സായാഹ്‌നം; നവയുഗം വായനവേദി ഒ.എൻ.വി കുറുപ്പ് അനുസ്മരണം കോബാറിൽ അരങ്ങേറി

സ്വന്തം ലേഖകൻ

അൽകോബാർ :  മലയാളികളുടെ സ്വകാര്യഅഹങ്കാരമായിരുന്ന മഹാകവി ഒ.എൻ.വി കുറുപ്പിന്റെ ഓർമ്മകളിലൂടെയും, കവിതകളിലൂടെയും സഞ്ചരിച്ച്, ആദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തിൽ കാവ്യാഞ്ജലി അർപ്പിച്ചു കൊണ്ട്, നവയുഗം സാംസ്‌കാരികവേദി കോബാർമേഖല വായനവേദിയുടെ അനുസ്മരണസായാഹ്‌നം അരങ്ങേറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അൽകോബാർ റഫ ആഡിറ്റോറിയത്തിൽ നവയുഗം മീഡിയ കൺവീനറും പ്രവാസി എഴുത്തുകാരനുമായ ബെൻസി മോഹൻ.ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഒ.എൻ.വി അനുസ്മരണം, കിഴക്കൻ പ്രവിശ്യയിലെ സാഹിത്യകാരുടെയും, സാംസ്‌കാരികപ്രവർത്തകരുടെയും സംഗമഭൂമിയായി. പ്രൗഢഗംഭീരമായ സദസ്സിനെ അഭിസംബോധന ചെയ്ത്, മഹാകവിയുടെ അഭാവം മലയാളമനസ്സുകളിൽ സൃഷ്ടിച്ച ശൂന്യതയുടെ വികാരം പങ്കുവെച്ച്, ആ സാഹിത്യജീവിതത്തിന്റെ വിലയിരുത്തലുകളിലൂടെ സഞ്ചാരം നടത്തിക്കൊണ്ട്, പ്രമുഖ മാധ്യമസാംസ്‌കാരിക പ്രവർത്തകനായ  സാജിത്ത് ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി.

പ്രവാസി എഴുത്തുകാരായ ഡോ: ടെസ്സി റോണി, സോഫിയ ഷാജഹാൻ, കൃഷ്ണൻ കാട്ടുപറമ്പിൽ, ജയചന്ദ്രൻ പെരിങ്ങോം എന്നിവർ ഒ.എൻ.വിയ്ക്ക് സ്മരണാഞ്ജലിയായി സ്വന്തം കവിതകൾ അവതരിപ്പിച്ചു. ഡോ:സിന്ധു ബിനു, നഹാസ്, ഗൗരി, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർ ഒ.എൻ.വി കവിതകളും, ഷാജി മതിലകം ഒ.എൻ.വി  രചിച്ച  നാടകഗാനവും അവതരിപ്പിച്ചു.

നവയുഗം കേന്ദ്രനേതാക്കളായ ലീന ഉണ്ണികൃഷ്ണൻ, സാജൻ കണിയാപുരം, ജമാൽ വല്യാപ്പള്ളി, ഉണ്ണി പൂച്ചെടിയൽ, റഹിം അലനല്ലൂർ, മുനീർ ഖാൻ, മാധ്യമപ്രവർത്തകൻ അബ്ദുൾ അലി കളത്തിങ്കൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിന് വായനവേദി കോബാർമേഖല കൺവീനർ മാധവ്.കെ.വാസുദേവ് സ്വാഗതവും,   വായനവേദി ലൈബ്രെറിയൻ  സുമി ശ്രീലാൽ നന്ദിയും പറഞ്ഞു.

അനുസ്മരണത്തോടനുബന്ധിച്ച് നവയുഗം വായനവേദി ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനവും. നവയുഗം പ്രസിദ്ധീകരിച്ച കൃതികളുടെ വിൽപനയും നടന്നു.

അനുസ്മരണപരിപാടികൾക്ക്  നവയുഗം നേതാക്കളായ ദാസൻ രാഘവൻ, അരുൺ ചാത്തന്നൂർ, ഷാജി അടൂർ, പ്രിജി കൊല്ലം, അരുൺ നൂറനാട്, ശ്രീകുമാർ വെള്ളല്ലൂർ, ബിജു വർക്കി, റെജിസാമുവൽ, ഷിബുകുമാർ, ശ്രീലാൽ,  ലീന ഷാജി, ഗോപകുമാർ, അഷറഫ് തലശ്ശേരി, മീനു അരുൺ, ശരണ്യഷിബു,  ഉണ്ണി വള്ളികുന്നം, സനൽ സദാനന്ദൻ, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

Top