സ്വന്തം ലേഖകൻ
ഗാൽവേ: ഒരു വർഷകാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ലൈബ്രറി സ്‌കീം പദ്ധതിയുമായി മുന്നോട്ടു പോകുവാൻ സിറ്റി കൗൺസിലേഴ്‌സ് തീരുമാനമെടുത്തു. ഗാൽവേ കൗണ്ടി ലൈബ്രേറിയൻ പീറ്റർ റാബിറ്റ്, ഓഫാലി ലൈബ്രേറിയൻ മേരി സ്റ്റീവർട്ട് എന്നിവർ കൗൺസിലേഴ്‌സിന്റെ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഗാൽവേ സിറ്റിയിലെ വെസ്റ്റ് സൈദ്, ഹൈൻസ് ബിൽഡിങ്, ബാലിബെയ്ൻ എന്നീ മൂന്ന് ലൈബ്രറികളിലാണ് ജീവനക്കാർ ഇല്ലാതെ ഗ്രന്ഥശാല പ്രവർത്തിക്കുക.
ഇത്തരം ഓപ്പൺ ലൈബ്രറികളിൽ സ്വന്തമായി പുസ്തകങ്ങൾ എടുക്കുന്നതും തിരിച്ചു നൽകുന്നതും കംപ്യൂട്ടർവത്കൃത മെഷീനുകളിലൂടെ ആയിരിക്കും. ഇതിനോടൊപ്പം സ്ലിപ്പുകളും ലൈബ്രറി ഉപഭോക്താക്കൾ കൈപ്പറ്റണം. ഗാൽവേയിൽ ആരംഭിക്കുന്ന ഈ പദ്ധതി വിജയിച്ചാൽ രാജ്യത്ത് സാർവത്രികമായി ഈ സംവിധാനം ആരംഭിക്കുകയും ചെയ്യും. എന്നാൽ മറ്റു സിറ്റിയിലെ ഒരു വിഭാഗം കൗൺസിലർമാർ ഈ പദ്ധതിയോട് വിയോജിപ്പ് അറിയിച്ചുകഴിഞ്ഞു.
സീനിയർ സിറ്റിസൺസ് ധാരാളമായി ആശ്രയിക്കുന്ന ഗ്രന്ഥശാലകളിൽ ഒരു സംശയം ചോദിച്ചാൽ ഉത്തരം പറയാൻ ആരുമില്ലാത്ത അരക്ഷിതമായ ഇടമാക്കി ലൈബ്രറികളെ മാറ്റുമെന്നാണ് ഇവരുടെ വാദം. ഗ്രന്ഥശാലയിലെ സുരക്ഷാകാര്യങ്ങളും ജീവനക്കാരുടെ അസാന്നിധ്യത്തിൽ താറുമാറാക്കപ്പെടും. മാത്രമല്ല ലൈബ്രെറിയന്മാർക്ക് ജോലിയും നഷ്ടപ്പെടും. അതിലുപരി ആശയ വിനിമയ സാദ്ധ്യതകൾ ലൈബ്രറികളിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്യും. വിമർശനങ്ങൾ ഉണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഗാൽവേ സിറ്റി കൗൺസിൽ അറിയിച്ചു. പതിനാറു വയസ്സിനു താഴെ ഉള്ളവർ രക്ഷിതാക്കൾക്കൊപ്പമോ, ലോക്കൽ ഗാർഡിയാനൊപ്പമോ വേണം ഓപ്പൺ ലൈബ്രറികളിൽ എത്തേണ്ടത്.