പാറയില്‍ പൗലോസ് (78) നിര്യാതനായി

മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂയോര്‍ക്ക്: ദീര്‍ഘകാലം നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന ആഴകം പാറയില്‍ അവിരാ പൗലോസ് (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി. റിട്ടയര്‍മെന്റിനു ശേഷം മകന്‍ നോബി പോളിന്റെ ന്യൂയോര്‍ക്കിലുള്ള വസതിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്കമാലി, മേക്കാട് അരീക്കല്‍ സലോമിയാണ് ഭാര്യ.

മറ്റു മക്കള്‍: നിഷ എല്‍ദോസ്, നിബി ബിജു.

മരുമക്കള്‍: എല്‍ദോ പോള്‍, ബിജു വര്‍ഗീസ്, ലത നോബി. പരേതന് ആറ് കൊച്ചുമക്കളുണ്ട്.

പൊതുദര്‍ശനം: ഫെബ്രുവരി 11 ശനിയാഴ്ച വൈകീട്ട് 4 മണിമുതല്‍ 8 മണിവരെ.

സ്ഥലം: മൈക്കിള്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോം, 321 സൗത്ത് മെയിന്‍ സ്‌ട്രീറ്റ്, ന്യൂസിറ്റി, ന്യൂയോര്‍ക്ക് 10956.

സംസ്ക്കാരം: സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച് സെമിത്തേരി, ആഴകം, കേരളം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നോബി പോള്‍ 845 381 7068, ജോസഫ് കുരിയപ്പുറം 845 507 2667.

Top