സ്വന്തം ലേഖകൻ
പാസ്‌പോർട്ട് അപേക്ഷ നൽകിയിരിക്കുന്നവർക്ക് സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം ഇനി അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈനായി ട്രാക്ക് ചെയ്യാം. ഈ സംവിധാനമൊരുക്കാൻ കൂടുതൽ പണം സർക്കാർ പദ്ധതിയിലേയ്ക്ക് നിക്ഷേപിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി ചാർലി ഫൽനാഗനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പാസ്‌പോർട്ട് അപേക്ഷാസംവിധാനം പരിഷ്‌കരിക്കുമെന്ന് താൻ 2015ൽ ഉറപ്പുനൽകിയതിന്റെ ഭാഗമായാണ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്ത് ട്രാക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റന്റ് മെസ്സേജിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സംവിധാനം നിലവിൽ വരുന്നതോടെ പാസ്‌പോർട്ട് അപേക്ഷ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തട്ടിപ്പുകൾ പിടികൂടാനും എളുപ്പമാകും. ട്രാക്കിങ് സംവിധാനം ഉപയോഗിക്കുന്നവർക്ക്, തങ്ങളുടെ അപേക്ഷയുടെ തത്സമയ വിവരങ്ങളും, പാസ്‌പോർട്ട് എപ്പോൾ ലഭിക്കുമെന്നും വെബ്‌സൈറ്റിലൂടെ അറിയാൻ കഴിയും. 2016ൽ 730,000 പാസ്‌പോര്ട്ടുകളാണ് അതോറിറ്റി നൽകിയത്. 2015നെ അപേക്ഷിച്ച് 9% വർദ്ധനവാണിത്.