മാർപ്പാപ്പ ആഗസ്റ്റ് 25 നും 26 നുംഅയർലണ്ടിൽ :നോക്കിലും സന്ദർശനം നടത്തും .

രാജു കുന്നക്കാട്ട് .

ഡബ്ലിൻ :ലോക കുടുംബ സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗസ്റ്റ് 25 ന് ഫ്രാൻസിസ് മാർപ്പാപ്പ അയർലണ്ടിൽ എത്തും.അലിറ്റാലിയ വിമാനത്തിൽ 25 നു രാവിലെ ഡബ്ലിൻ എയർപോർട്ടിൽ എത്തുന്ന പാപ്പാ പ്രത്യേക വാഹനത്തിൽ ഡബ്ലിൻ നഗരത്തിലൂടെ യാത്ര നടത്തും .തുടർന്ന് ഫീനിക്സ് പാർക്കിലുള്ള ഐറിഷ് പ്രസിഡന്റിന്റെ വസതിയിൽ എത്തി പ്രസിഡണ്ട് മൈക്കിൾ ഡി ഹിഗ്ഗിൻസും പത്നി സാബിനയുമായി കൂടിക്കാഴ്ച നടത്തും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന് ഡബ്ലിൻ കാസിലിൽ പ്രധാന മന്ത്രി ലിയോ വരാദ്ക്കർ ഒരുക്കുന്ന സ്വീകരണത്തിൽ സംസരിക്കും.അതിനുശേഷം ഡബ്ലിൻ പ്രോ -കത്തീഡ്രലിൽ ആർച്ച്‌ബിഷപ്പ് ഡർമിറ്റ് മാർട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം കപ്പുച്ചിൻ ഡേ സെന്ററിലേക്ക് പോയി അവിടുത്തെ സേവനപ്രവർത്തനങ്ങളെക്കുറിച്ചും ,ഭവനരഹിതരായവർക്ക്‌ ഭക്ഷണവും അഭയവും നൽകുന്ന രീതികളുമൊക്കെ നേരിൽ കാണും .സന്ധ്യയോടെ ഡബ്ളിൻ ക്രോക്ക് പാർക്കിൽ എത്തുന്ന പാപ്പാ ലോക കുടുംബ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാക്കളായി എത്തുന്ന ഒരു ലക്ഷത്തോളം വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും .
ആഗസ്റ്റ് 26 നു രാവിലെ ഹെലികോപ്റ്ററിൽ അയർലണ്ടിലെ മരിയൻ തീർഥാടന കേന്ദ്രമായ നോക്കിൽ എത്തി ബസലിക്കയിൽ ദിവ്യബലി അർപ്പിക്കും .തുടർന്ന് ഹെലികോപ്റ്ററിൽ തന്നെ തിരിച്ച് ഡബ്ളിനിലെത്തും .

ഉച്ചകഴിഞ്ഞു ഡബ്ലിൻ ഫീനിക്സ് പാർക്കിൽ പൊന്തിഫിക്കൽ കുർബാന അർപ്പിക്കും.6 ലക്ഷത്തിൽ പരം ജനങ്ങൾ ഫീനിക്സ് പാർക്കിൽ എത്തുമെന്നാണ് കണക്കു കൂട്ടുന്നത് . കനത്ത സുരക്ഷാ സന്നാഹമാണ് മാർപ്പാപ്പയുടെ സന്ദർശനത്തിന് ഒരുക്കുന്നത് .മാർപ്പാപ്പയോടൊപ്പം വത്തിക്കാന്റെ 100 പത്ര പ്രവർത്തകരും അലീറ്റാലിയ വിമാനത്തിൽ എത്തിച്ചേരും .’വാമ്പ്‌’ എന്നാണിവർ അറിയപ്പെടുന്നത് .കൂടാതെ സുരക്ഷ ഒരുക്കുന്ന സ്വിസ് ഗാർഡുകളും കൂട്ടിനുണ്ടാകും .ആഗസ്റ്റ് 26 നു രാത്രി എട്ടുമണിയോടെ പാപ്പ റോമിലേക്ക് തിരിച്ചുപോകും .മാർപ്പാപ്പയുടെ സന്ദർശനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.അഞ്ഞൂറോളം മലയാളികളുൾപ്പെടെ നൂറുകണക്കിന് വോളണ്ടിയേഴ്‌സിനേയും തെരഞ്ഞെടുത്തിട്ടുണ്ട് .

Top