പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: അമേരിക്കയിലെ പ്രമുഖ വാർത്താ മാധ്യമങ്ങളായ സിഎൻഎൻ, ന്യൂയോർക്ക് ടൈംസ്, ലോസ് ആഞ്ചൽസ് ലണ്ടൻ ടൈംസ്, ബിബിസി പ്രതിനിധികൾക്കു ട്രമ്പിന്റെ വാർത്താ സമ്മേളനത്തിൽ നിന്നും വിലക്ക്.
ഫെബ്രുവരി 24 വെള്ളിയാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്‌പൈൻസറാണ് വിലക്ക് ഏർപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചപ്പോൾ മുതൽ ട്രമ്പിനെതിരെ നിശിതവിമർശനമാണ് ഈ പത്രങ്ങൾ നടത്തിയത്. കൺസർവേറ്റീവിന്റെ വാർഷിക സമ്മേളന ദിനത്തിൽ തന്നെ ഉത്തരവ് പുറത്തു വന്നത് മാധ്യമലോകത്തെ ശരിക്കും അത്ഭുതപ്പെടുത്തി.
ട്രമ്പിനെതിരെ നുണ കഥകൾ മെനയുന്ന പത്രങ്ങളെ മാറ്റി നിർത്തിയതിൽ തെറ്റില്ല എന്നതായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം. കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറന്‌സിൽ ട്രമ്പ് നടത്തിയ പ്രസംഗത്തിൽ മാധ്യമപ്രവർത്തകരുടെ നിരുത്തരവാദിത്വപരമായ പ്രവർത്തനങ്ങളെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ട്രമ്പും മാധ്യമപ്രവർത്തകരും തമ്മിൽ തുറന്ന പോരാട്ടത്തിനാണ് ഇതിലൂടെ അങ്കം കുറിച്ചിരിക്കുന്നത്.