അയർലൻഡിൽ വൻ വിലക്കയറ്റത്തിനു സാധ്യത; മുന്നറിയിപ്പുമായി സ്റ്റാറ്റിറ്റിക്കൽ ഓർഗനൈസേഷൻ

സ്വന്തം ലേഖകൻ
ഡബ്ലിൻ: അയർലണ്ടിൽ വിലക്കയറ്റമുണ്ടാകാൻ സാധ്യത മുന്നിൽ കണ്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇ.യു ശരാശരിയാക്കും മുകളിലാണ് രാജ്യത്തെ വിലവർധന. 2015ലെ കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് കണക്കാക്കിയാൽ ഡെന്മാർക്കിനും, യു.കെക്കും ശേഷം ഉയർന്ന സാധന വില അയർലണ്ടിലാണ്.
2011 മുതൽ 2015 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ നാണയപ്പെരുപ്പം കൂടിയ അഞ്ചാമത്തെ രാജ്യമാണ് അയർലൻഡ്. മെഷറിങ് അയർലൻഡ്‌ന്റെ പ്രോഗ്രസ്സ്15 എന്ന റിപ്പോർട്ടിലാണ് സി.എസ്.ഒ ഇക്കാര്യം വിശദീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ സി.പി.ഐ നിരക്ക് 0.6 ശതമാനം ആയി മാറിയതും വിലവർദ്ധനയെയാണ് സൂചിപ്പിക്കുന്നത്.
മോട്ടോർ ഇൻഷുറൻസ് പ്രീമിയം തുകയിൽ ഉണ്ടായ വർദ്ധനവ് വില വർധനവിന്റെ അടിസ്ഥാനത്തിൽ ചർച്ച ചെയ്താൽ നാണയപ്പെരുപ്പം മനസ്സിലാക്കാൻ കഴിയും. പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് ഉയർത്തിയ പ്രഖ്യാപനം അടുത്തിടെ ഉണ്ടായിരുന്നു. പഴം, പച്ചക്കറി ഉൾപ്പെടെയുള്ള ചരക്കുവിലയും ഉയർന്നിരിക്കയാണ്. പണപ്പെരുപ്പ നിരക്ക് 2017ലും ഉയരാൻ സാധ്യതയുണ്ടെന്ന അഭിപ്രായവും സി.എസ്.ഓ രേഖപ്പെടുത്തിക്കഴിഞ്ഞു. എങ്കിലും തൊഴിലില്ലായ്മ കുറഞ്ഞുവരുന്ന വാർത്ത സാമ്പത്തിക രംഗത്തെ വളർച്ചയെ സൂചിപ്പിക്കുന്ന പ്രധാന ഘടകമാണ്.
പണപ്പെരുപ്പത്തെ നേരിടാൻ രാജ്യത്ത് മോണിറ്ററി പോളിസിയിൽ മാറ്റം വരുത്താൻ ബാങ്കുകൾ നടപടി ആരംഭിച്ചു കഴിഞ്ഞു. വളർച്ച നേടിയ ഏതൊരു സാമ്പത്തിക വ്യവസ്ഥിതിയിലെയും പണപ്പെരുപ്പം കുറഞ്ഞ നിരക്കിൽ നിലനിൽക്കും. എങ്കിലും കഴിഞ്ഞ 2 വർഷത്തെ വില സൂചിക പരിശോധിച്ചാൽ ഈ വർഷം പണപ്പെരുപ്പ നിരക്ക് പരിധി കടക്കുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ദ്ധർ. ഇതിനു തടയിടാൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാൻ കഴിയുമെന്ന ആലോചനയിലാണ് ബാങ്കിങ് രംഗം.
Top