ദേവാലയത്തിൽ ആളില്ല ;വിശ്വാസികളുടെ ഫോട്ടോ ദേവാലയത്തിൽ ഉറപ്പിച്ച് വൈദികന്റെ ബലിയർപ്പണം

ഇറ്റലി: കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് ഇറ്റലിയിൽ പൊതു വിശുദ്ധ കുർബാന അർപ്പണത്തിന് അവസരമില്ലെങ്കിലും വൈദികൻ എടുത്ത തീരുമാനം നവമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പൊതു ദിവ്യബലിയർപ്പണം മുടങ്ങുമെന്ന് മനസ്സിലായതോടെ മിലാനിലെ ഫാ. ജൂസപ്പേ കോർബാരി എന്ന വൈദികൻ ഇടവക സമൂഹത്തിലെ എല്ലാവരുടെയും ഫോട്ടോ ഇ-മെയിലിലൂടെ ശേഖരിച്ചു പ്രിൻറ് ചെയ്തു അൾത്താരയ്ക്കു മുന്നിലുള്ള ഇരിപ്പിടങ്ങളിൽ ഉറപ്പിക്കുകയായിരുന്നു.

തുടർന്നാണ് വിശുദ്ധ കുർബാന അർപ്പണം അദ്ദേഹം നടത്തിയത്. ഇടവകാംഗങ്ങളുടെ ശാരീരികമായ സാന്നിധ്യമില്ലെങ്കിലും അവരുടെ ആത്മീയ സാന്നിധ്യം വ്യത്യസ്തമായ മാർഗ്ഗത്തിലൂടെ ഉൾപ്പെടുത്തുവാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഫാ. ജൂസപ്പേ. ഇതിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലാണ്. വിവിധ പേജുകളിൽ നിന്നായി പതിനായിര കണക്കിന് ആളുകളാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top