റയിൽപാളത്തിൽ ഫോട്ടോയ്ക്കു പോസ് ചെയ്ത ഗർഭിണിയായ മോഡൽ ട്രെയിനിടിച്ചു മരിച്ചു

പി.പി ചെറിയാൻ
നവസോട്ട (ടെക്‌സസ്): റയിൽപാളത്തിൽ നിന്നും മോഡലിങ്ങിനു വേണ്ടി ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ പാഞ്ഞു വന്ന ട്രെയിൻ ഇടിച്ചു ടെക്‌സസിലെ ബ്രയണിൽ നിന്നുള്ള ഗർഭിണിയായ പത്തൊൻപതുകാരി മോഡൽ ദയനീയമായി കൊല്ലപ്പെട്ടു.
photo
രണ്ടു സെറ്റ് റയിൽവേ ട്രാക്കിൽ ഒന്നിൽ നിന്നാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ട്രെയിൻ വരുന്നതു കണ്ടു മറ്റേ ട്രാക്കിലേയ്ക്കു മാറി എന്നാൽ, എതിർ ട്രാക്കിൽ നിന്നു വന്ന ട്രെയിൻ അതിവേഗം ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബ്രയാൻ ബ്ലിൻ കോളജ് വിദ്യാർഥിയായിരുന്നു. ഫ്രെഡ് സാനിയ തോപ്‌സൺ തല്കാലം വിദ്യാഭ്യാസം നിർത്തിയതിനു ശേഷം മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാിരുന്നു. ഇഴരുടെ മാതാവ് ഹക്കമി തോപ്‌സൺ പറഞ്ഞു. ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഫോട്ടോ എടുത്തികൊണ്ടിരുന്ന ആൾ പരുക്കേൽക്കാതെ രക്ഷപെട്ടു.
Latest
Widgets Magazine