സ്വന്തം ലേഖകൻ
ഡ്ബ്ലിൻ: രാജ്യത്തെ വാടക പ്രതിസന്ധി ഇരട്ടിയാക്കി വാടക നിരക്കിൽ വൻ വർധനവെന്നു സൂചന. അയർലൻഡിലെ വാടക ഇനത്തിൽ ഒരിക്കലും ഉണ്ടാകാത്ത വിധം കനത്ത വർദ്ധനവ്.രാജ്യത്ത് ആകമാനം ശരാശരി 13.5 ശതമാനം വർദ്ധനവാണ് 2016 ൽ രേഖപ്പെടുത്തിയത്.പ്രമുഖ വസ്തു വിൽപന വെബ്‌സൈറ്റായ ഡാഫ്റ്റ് ആണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.വാടക വർദ്ധിച്ച് നിലവിൽ 1111 യൂറോ ആണ് ശരാശരി ദേശീയ നിലവാരം.
ദേശീയ വാടക വർദ്ധനവ് ഇത്രയുമാണെങ്കിൽ ഡബ്ലിനിലെ സ്ഥിതി കൂടുതലാണ്. 15 ശതമാനം ആണ് വാടക ഇനത്തിൽ ഒരു വർഷം ഇവിടെ വർദ്ധനവ് രേഖപ്പെടുത്തുന്നത്. 2010 ൽ നൽകിയിരുന്നതിനേക്കാൾ 65 % വാടക കൂടുതലാണത്രേ ഇപ്പോൾ വാടകയായി വർദ്ധനവ് ഉണ്ടായിട്ടുള്ളത്.
ഇതേ സമയം മലയാളികളിൽ നിരവധി ആളുകൾ ഡബ്ലിനിൽ നിന്നും മറ്റു ചെറിയ നഗരങ്ങളിലേയ്ക്ക് കുടിയേറ്റം നടത്തി മികച്ച രീതിയിൽ ജീവിതം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും നൂറ് കണക്കിന് മലയാളികൾ ഡബ്ലിനിൽ നിന്നും വിട്ടു പോകാതെ ചെറിയ വീടുകളിൽ ഉയർന്ന വാടക നൽകി ജീവിതം തള്ളി നീക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ നഴ്‌സുമാർ ഡബ്ലിൻ നഗരം വിട്ട് മികച്ച ശമ്പളം ലഭിക്കുന്ന മറ്റു ചെറു പട്ടങ്ങളെ ആശ്രയിക്കുമെന്നാണ് കരുതപ്പെടൂന്നത്.
ഭർത്താവും ഭാര്യയും മികച്ച ശമ്പളത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ മാത്രമേ ഡബ്ലിനിലെ താമസം സുഗമമാകൂ എന്ന നിലയിലാണ് കാര്യങ്ങൾ. എന്നാൽ ഒരാൾക്ക് മാത്രം ഉയർന്ന വരുമാനം ലഭിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വരുമാനത്തിന്റെ വലിയ ഒരു പങ്കും വാടക ഇനത്തിൽ നൽകേണ്ടി വരുന്നുണ്ട്.ഇത്തരക്കാർക്ക് സമ്പാദ്യം എന്നത് വിദൂര സ്വപ്നമായി അവശേഷിക്കുകയാണ് ഇപ്പോഴത്തെ അവസ്ഥയിൽ.