പി.പി ചെറിയാൻ
വാഷിങ്ടൺ: ടെക്‌സസ് മുൻ ഗവർണറും റിപബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥികളിൽ ഒരാളുമായിരുന്ന റിക്ക് പെറിയ്ക്കു ഊർജവകുപ്പ് സെക്രട്ടറിയായി യുഎസ് കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചു. മാർച്ച് രണ്ട് വ്യാഴാഴ്ച വൈകിട്ട് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ മുൻപാകം സത്യപ്രതിജ്ഞ ചെയ്തു പെറി അധികാരം ഏറ്റെടുത്തു.
ക്ലൈമറ്റ് ചെയ്ഞ്ചിനെ കുറിച്ച് ട്രമ്പിന്റെ നിലപാടിനോടു പെറി എങ്ങിനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. ടെക്‌സസ് ഗവർണർ ആയിരിക്കുമ്പോൾ ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രീയിൽ റിക്ക് കാണിച്ച താല്പര്യമാണ് ഊർജവകുപ്പ് സെക്രട്ടറിയായി നിയമിക്കാൻ ട്രമ്പിനെ പ്രേരിപ്പിച്ചത്. ടെക്‌സസിൽ നിന്നും ട്രമ്പിന്റെ ക്യാബിനറ്റിൽ പ്രവേശനം ലഭിക്കുന്ന രണ്ടാമനാണ് റിക് പെറി. ഇതിനു മുമ്പു എക്‌സോൺ മൊബിൽ സിഇഒ റെക് ടില്ലഴ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ചുമതല ലഭിച്ചിരുന്നു.
റിപബ്ലിക്കൻ കോട്ടയായി അറിയപ്പെടുന്നവരുടെ ക്ലാസിൽ നിന്നും ട്രമ്പ് വൻവിജയമാണ് തിരഞ്ഞെടുപ്പിൽ നേടിയത്. പ്രസിഡന്റ് സ്ഥാനാർഥിയായി റിക്ക് പെറി ട്രമ്പിനെതിരെ രംഗത്ത്എത്തിയെങ്കിലും പിന്നീടു പിൻമാറി ട്രമ്പിനെ പിൻതുണ പ്രഖ്യാപിക്കുകയായിരുന്നു.