മൊയ്തീൻ പുത്തൻചിറ
ന്യൂയോർക്ക്: കാലഘട്ടത്തിന് അനുസൃതമായ മാറ്റം സമൂഹത്തിൽ കൊണ്ടുവരുവാനും അത് സമയോചിതമായി നടപ്പിലാക്കുവാനും ലക്ഷ്യമിട്ട് ഏതാനും പേരുടെ ശ്രമഫലമായി റോക്‌ലാൻഡ് സോഷ്യൽ ക്ലബ് മാർച്ച് ആദ്യവാരം മുതൽ സ്റ്റോണി പോയിന്റിൽ ആരംഭിക്കുന്നു.
സമൂഹത്തിലെ എല്ലാ പ്രായത്തിലുള്ളവർക്കും ഒന്നിച്ചു കൂടുവാനും അവരവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഈ സംരംഭം തീർച്ചയായും ഉപകരിക്കുമെന്നതിൽ സംശയമില്ല. കുട്ടികൾക്ക് വേണ്ടി നൃത്തം, സംഗീതം, വാദ്യോപകരണം തുടങ്ങിയവയും, മുതിർന്നവർക്കു വേണ്ടി നൃത്തം, സംഗീതം,സൂമ്പ ക്ലാസ്, ചീട്ടുകളി, ഷട്ടിൽ, ബാസ്‌കറ്റ് ബോൾ തുടങ്ങിയവയും ഈ സോഷ്യൽ ക്ലബ്ബിൽ ഉണ്ടായിരിക്കും. അതോടൊപ്പം, സീനിയർ സിറ്റിസൺസിനുവേണ്ടി പ്രത്യേക പരിപാടികളും രൂപപ്പെടുത്തുന്നുണ്ട്. ചിരിയരങ്ങുകൾ, മെഡികെയ്ഡ് പ്ലാനിംഗ്, ഇൻവെസ്റ്റ്‌മെന്റ്‌സ്, മെഡിക്കൽ സെമിനാറുകൾ തുടങ്ങിയവയും സോഷ്യൽ ക്ലബ് നടത്തുവാൻ ആഗ്രഹിക്കുന്നു.
മലയാളി അസോസിയേഷൻ ഓഫ് റോക്‌ലാൻഡ് കൗണ്ടിയുടെ ആഭിമുഖ്യത്തിലാണ് ഈ സോഷ്യൽ ക്ലബ് രൂപപ്പെടുന്നത്. ഈ സംരംഭത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അതാത് വിഷയങ്ങളിലെ അദ്ധ്യാപകരുമായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
സംഗീതം സാധക അലക്‌സാണ്ടർ (267) 632 1557.
നൃത്തം രേഖ നായർ (347) 885 4886.
വയലിൻ മധുക്കർ ലാൽ (914) 510 3331.
സൂമ്പ ഹെബ്‌സി മരുത്തേലിൽ (845 ) 536 1476 .
നൃത്തം രേഖ നായർ (347) 885 4886.
വയലിൻ മധുക്കർ ലാൽ (914) 510 3331.
സൂമ്പ ഹെബ്‌സി മരുത്തേലിൽ (845 ) 536 1476 .
കൂടുതൽ വിവരങ്ങൾക്ക് മലയാളി അസോസിയേഷൻ ഓഫ് റോക്‌ലാൻഡ് ഭാരവാഹികളുമായി ബന്ധപ്പെടുക: പ്രസിഡന്റ് മാത്യു മാണി (845) 222 4414, സെക്രട്ടറി ഡാനിയൽ വർഗ്ഗീസ് (209) 292 7481, ട്രഷറർ വിൻസെന്റ് ജോൺ (845 ) 893 0507.


