സ്വവർഗാനുരാഗികളായ ദമ്പതിമാർ പുരോഹിതരായി: ദേവാലയം സാത്താന്റെ ഭവനമെന്ന് പ്രതിഷേധക്കാർ

പി.പി ചെറിയാൻ
വാഷിങ്ടൺ: ചരിത്ര പ്രാധ്യാന്യമുള്ള വാഷിങ്ടണ്ണിലെ കാൽവരി ബാപ്പിസ്റ്റ് ചർച്ചിൽ ലെസ്ബിയൻ ദമ്പതിമാരായ പാസ്റ്റർമാരെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത്. ഈ മാസം ആദ്യമായാണ് ലസ്ബിയൻ ദമ്പതിമാരായ സാലി സാറാട്ട്, മറിയ സ്വയറിഗൻ എന്നിവരെ കാൽവരി ബാപ്പിസ്റ്റ് ചർച്ചിലെ സീനിയർ പാസ്റ്റർമാരായി നിയമിച്ചത്.
2014 നവംബറിൽ സൗത്ത് കരോളിനായിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയ വാരന്ത്യത്തിലാണ് ഇരുവരും വിവാഹിതരായത്. 2015 നവംബർ 15 നു ഗ്രീൻവില്ല ഫസ്റ്റ് ബാപ്പിസ്റ്റ് ചർച്ചിൽ വച്ച് ഇരുവർക്കും പട്ടത്വം ലഭിച്ചു. സീനിയർ പട്ടക്കാരായി നിയമിതരായ ശേഷം കഴിഞ്ഞ വാരാന്ത്യം നടന്ന സർവീസിനിടയിലാണ് സഭയിലെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി തള്ളിക്കയറിയത്. ലസ്ബിയൻ ദമ്പതിമാർ പാസ്റ്റർമാരായ ഈ ദേവാലയം ഇപ്പോൾ സാത്താന്റെ ഭവനമായി മാറിയതായി പ്രതിഷേധക്കാർ ആരോപിച്ചു. പൊലീസിനെ വിളിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് പ്രതിഷേധക്കാർ സ്ഥലം വിട്ടത്.
ചർച്ചിന്റെ തീരുമാനത്തിൽ പ്രതിഷേധം ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന നിരവധി സഭാംഗങ്ങൾ ഇവരുടെ പ്രതിഷേധ പ്രകടനത്തോടെ രംഗത്തിറങ്ങാൻ തീരുമാനവുമായി എത്തിയിട്ടുണ്ട്. 155 വർഷം പഴക്കമുള്ള കാൽവറി ബാപ്പിസ്റ്റ് ചർച്ച് ഇതിനു മുൻപും വിവാദമായ നിരവധി തീരുമാനങ്ങൾ സ്വീകരിച്ചിരുന്നു.
Top