സ്വന്തം ലേഖകൻ
വാട്ടർഫോഡ് സെയിൻറ് മേരീസ് യൂത്ത് അസോസിയേഷനും , വാട്ടർ ഫോഡ് ടൈഗർസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ ഏകദിന സെവൻസ് ഫുട്‌ബോൾ മേള ‘ മേയ് 20നു വാട്ടർഫോഡ് ബാലിഗണ്ണർ ഇൻഡോർ സ്റ്റെഡിയത്തിൽ വെച്ച് നടത്തപെടും . ആസ്‌ട്രോ ടർഫിലാണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിക്കുകയുണ്ടായി.
ലെജൻഡ് ,അമേച്വർ എന്നീ രണ്ടു വിഭാഗങ്ങളിലായിട്ടാണ് സെവൻസ് ഫുട്‌ബോൾ മേള സംഘടിപ്പിച്ചിരിക്കുന്നത് . ടീമുകളുടെ പൊതു സ്വഭാവമാനുസരിചിട്ടാണ് അവയെ രണ്ടു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നത്.
അയർലണ്ട് മലയാളികൾക്ക് പുത്തൻ ഉണർവ് പകരുന്ന തരത്തിൽ തന്നെയാണ് സംഘാടകർ ഈ മേളയെ ഒരുക്കിയിരിക്കുന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപെടെണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
അനൂപ് ജോൺ :087 265 8072
നിർമൽ : 0877989099


