ഷിക്കാഗോ പൊലീസിൽ ചേരാൻ ലഭിച്ചത് 16,500 അപേക്ഷകൾ

പി.പി ചെറിയാിൻ
ഷിക്കാഗോ: ഷിക്കാഗോ പൊലീസ് ഫോഴ്‌സിൽ ചേരുന്നതിനു ലഭിച്ച അപേക്ഷകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി മേയർ ഇമ്മാനുവേൽ പൊലീസ് സൂപ്രണ്ട് എഡി ജോൺസൺ എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ തവണ അപേക്ഷകൾ ക്ഷണിച്ചപ്പോൾ ലഭിച്ചതിനേക്കാൾ 16.5 ശതമാനം കൂടുതൽ അപേക്ഷകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ഏപ്രിലിൽ നടക്കുന്ന എഴുത്തു പരീക്ഷയിൽ വിജയിക്കുന്നവർക്കു പൊലീസ് അക്കാദമിയിൽ നടക്കുന്ന അഞ്ചു മാസത്തെ പരിശീലനത്തിനു പ്രവേശനം ലഭിക്കും. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 35 ശതമാനം ആഫ്രിക്കൻ അമേരിക്കൻസിൽ നിന്നും 33 ശതമാനം ഹൗസ്പാനിക്കൽ നിന്നും, 2.4 ശതമാനം ഏഷ്യൻ അമേരിക്കൻസിൽ നിന്നും കൂടുതൽ അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. 32 ശതമാനത്തിലേറെയും സ്ത്രീ അപേക്ഷകരാണ് ഉള്ളത്.
ഷിക്കാഗോയിൽ വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നില നിയന്ത്രിക്കാൻ ഫെഡറൽ ഫോഴ്‌സിനെ അയക്കുമെന്നു പ്രസിഡന്റ് ട്രമ്പ് മേയർക്കു മുന്നറിയിപ്പു നൽകിയിരുന്നു. അമേരിക്കയിൽ മറ്റു സിറ്റികളിൽ നടക്കുന്നതിനേക്കാൾ വർധിച്ച കുറ്റകൃത്യങ്ങളും കൊലപാതകങ്ങളുമാണ് ഷിക്കാഗോയിൽ നടക്കുന്നത്. കഴിഞ്ഞ തവണ 71 ശതമാനം അപേക്ഷകർ വെളുത്തവർഗക്കാരിൽ നിന്നായിരുന്നെങ്കിൽ ഇത്തവണ അത് 73 ശതമാനമായി വർധിച്ചു.
Top