സ്വന്തം ലേഖകൻ
കോർക്ക്: ലൈംഗിക ചുവയുളള സ്വന്തം ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പെ്ൺകുട്ടിയ്ക്കു മാതാപിതാക്കളുടെ ക്രൂരമർദനം. കോർക്കിലെ കുടിയേറ്റക്കാരായ രക്ഷിതാക്കളാണ് 15 വയസ്സുകാരിയായ മകളുടെ ഫോട്ടോ കണ്ട് രോഷം കെട്ടടങ്ങാതെ പെൺകുട്ടിയെ മാരകമായി ഉപദ്രവിച്ചത്. പെൺകുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ചുവട്ടിലായാണ് അശ്ലീല കമന്റ് അടക്കം വന്നിരിക്കുന്നത്.
വീട്ടിൽ മുകളിലത്തെ നിലയിലെ ജനാലക്കരികിൽ ഫോൺ ഉപയോഗിച്ചുകൊണ്ട് നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ച് വലിച്ചെറിയുകയും കുട്ടിയെ കെട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത അച്ഛന്റെ പ്രവർത്തിക്കു ശേഷം വീട്ടിൽ നിന്നും ഇറങ്ങിപ്പോയ പെൺകുട്ടിയെ ‘അമ്മ കണ്ടെത്തി അനുനയിപ്പിച്ച് വീട്ടിലെത്തിക്കുകയായിരുന്നു.
തുടർന്ന് അച്ഛനെക്കാൾ ക്രൂരമായി അമ്മയും ഈ കുട്ടിയെ ഉപദ്രവിച്ച് ഷൂ കൊണ്ട് മുഖത്ത് ചവിട്ടി മുറിവേല്പിക്കുകയും ചെയ്യുകയായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ തൊട്ടടുത്ത ഗാർഡ സ്റ്റേഷനിൽ കുട്ടി രക്ഷിതാക്കൾക്കെതിരെ പരാതി നൽകുകയും ചെയ്തു. രക്ഷിതാക്കളെ അറസ്റ്റു ചെയ്ത ഗാർഡ പോലീസ് വിചാരണക്കായി മൂവരെയും കോർക്കിലെ ജില്ലാ കോടതിയിൽ എത്തിക്കുകയായിരുന്നു.
കുട്ടിയുടെ മുഖത്തെയും, ശരീരത്തേയും പാടുകൾ തെളിവായി എടുത്തു ജഡ്ജി രക്ഷിതാക്കളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കുട്ടിയെ ശിക്ഷിക്കാൻ ധാർമ്മികമായി മാതാപിതാക്കൾക്ക് അർഹതയുണ്ടെങ്കിലും മൃഗീയമായി പീഡിപ്പിക്കുന്നത് കുറ്റകരമാണെന്ന് കണ്ടെത്തിയ കോടതി ശാരീരിക ഉപദ്രവത്തിനു രക്ഷിതാക്കൾക്ക് തടവ് ശിക്ഷയും വിധിച്ചു. രക്ഷിതാക്കളോടൊപ്പം ജീവിക്കാൻ പെൺകുട്ടി വിമുഖത കാട്ടുകയും ചെയ്തിരുന്നു. മോശമായ രീതിയിൽ ഫോട്ടോ പോസ്റ്റ് ചെയ്ത കുട്ടിയുടെ പ്രവർത്തിയിൽ രക്ഷിതാക്കൾക്കുണ്ടായ ധാർമ്മിക രോഷം കണക്കിലെടുത്ത കോടതി പെൺകുട്ടിയെ അമിതമായി ഉപദ്രവിച്ചതിനു രക്ഷിതാക്കൾ ശിക്ഷിക്കപ്പെടണമെന്നു വിധിക്കുകയായിരുന്നു.