‘നമ്മളൊന്ന്’ സാംസ്‌കാരിക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ
നവോദയ സാംസ്‌കാരിക വേദി ഖലീജ് മേഖല സാംസ്‌കാരിക സബ്കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ഫാസിസ്റ്റ് കല്പ്പനകൾക്കെതിരെ ചെറുത്തുനിൽപ്പിൻറെ താക്കീത് എന്ന ‘നമ്മളൊന്ന്’ സാംസ്‌കാരിക പ്രധിരോധ സദസ്സ് സംഘടിപ്പിച്ചു.
വർത്തമാന ഇന്ത്യൻ ദേശീയയതയിൽൽ കപട ദേശീയവാദികൾ നടത്തുന്ന ഫാസിസ്റ്റ് ജൽപ്പനങ്ങൾക്കെതിരെ പ്രതിരോധിക്കുവാനും വൈവിധ്യങ്ങളുടെ ലോകത്തിന് മാതൃകയായ ഇന്ത്യയെ ഭിന്നിപ്പിക്കാനും വിഭചിക്കാനും ഭരണകൂട ഒത്താശയോടെ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കുന്ന സാംസ്‌ക്കാരിക പ്രവർത്തകരെ രാജ്യദ്രോഹികൾ ആക്കുകയും നാട് കടത്തപ്പെടേണ്ടവരാണന്ന് പ്രഖ്യാപിക്കുമ്പോൾ അവരെ ഹൃദയത്തോട് ചേർത്തുനിർത്തുമെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും നവോദയ സാംസ്‌കാരിക പ്രധിരോധ സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ബാബു.കെ,പി മോഡറേറ്റർ ആയ ചടങ്ങിൽ വിഷ്ണുദത്ത് വിഷയാവതരണവും രക്ഷാധികാരി സമിധി അംഗം പ്രദീപ് കൊട്ടിയം ക്രോഡീകരിച്ച് സംസാരിച്ചു.
കേന്ദ്രകമ്മറ്റി രക്ഷാധികാരി ഇ.എം.കബീർ, നവോദയ ആക്ടിംഗ് ജനറൽസെക്രട്ടറി സൈനുദ്ദീൻ, നവോദയ കേന്ദ്രകമ്മറ്റി ട്രഷറർ സുധീഷ് തൃപ്രയാർ, ടൌൺ  നവോദയ സെക്രടറി മനീഷ് പുല്ലുവഴി, ടൌൺ നവോദയ പ്രസിഡന്റ് ഉണ്ണി ഏങ്ങണ്ടിയുർ, കേന്ദ്ര സാംസ്‌കാരിക കമ്മറ്റി അംഗം ഹരി തോപ്പിൽ, ഖലീജ് മേഖല സെക്രടറി നൗഫൽ വെളിയങ്കോട് എന്നിവർ സംബന്ധിച്ചു. ഖലീജ്പ്ര മേഖല സാംസ്‌കാരിക കൺവീനർ പ്രണബ് കുമാർ സ്വാഗതവും മേഖല ട്രഷറർ റൈജു.ടി.പി നന്ദിയും പറഞ്ഞു.
Top