ഡോ.പ്രസാദ് ശ്രീനിവാസൻ ഗവർണർ സ്ഥാനത്തേയ്ക്ക് മത്സരിക്കും

പി.പി ചെറിയാൻ
കണക്റ്റിക്കട്ട്: കണക്റ്റിക്കട്ട് സ്റ്റേറ്റ് മുപ്പത്തിഒന്നാമത് അസംബ്ലീ ഡിസ്ട്രിക്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും ഇന്ത്യൻ അമേരിക്കൻ വംശജനുമായ ഡോ.പ്രസാദ് ശ്രീനിവാസൻ 2018 ൽ കണക്ക്റ്റിക്കട്ടിൽ നടക്കുന്ന ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ തയ്യാറെടുക്കുന്നത്.
സംസ്ഥാനത്തിന്റെ ശോഭമായ ഭാവിയും സുരക്ഷിതത്വവും ഉറപ്പു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗവർണർ സ്ഥാനത്തേയ്ക്കു മത്സരിക്കുന്നതെന്ന ശ്രീനിവാസൻ പറയുന്നു. 2012 മുതൽ സംസ്ഥാന നിയമസഭയിൽ അംഗമായിരുന്നു ശ്രീനിവാസൻ. 1980 ലാണ് കണക്ടിക്കട്ടിലേയ്ക്കു താമസം മാറിയത്.
കനബിഡ് മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നിയമനിർമാണം നടത്തുന്നതിനെതിരായും ഡെത്ത് പെനാലിറ്റി റിപ്പീൽ ചെയ്യുന്നതിനെതിരായും നിയമസഭയിൽ ശക്തമായ വാദനങ്ങളുന്നയിച്ച ആളാണ് ശ്രീനിവാസൻ.
ഇന്ത്യയിലെ ബറോഡ മെഡിക്കൽ കോളജിൽ നിന്നും ബിരുദമെടുത്ത ശ്രീനിവാസൻ ഷിക്കാഗോ മൈക്കിൾ റീസ് ഹോസ്പിറ്റലിൽ ഫെല്ലോഷിപ്പു പൂർത്തിയാക്കി ന്യൂയോർക്ക് ബ്രൂക്കിലിൻ ബ്രൂസ് ഡെയ്ൽ ഹോസ്പിറ്റൽ ചീഫ് പീഡിയാട്കിക്കിൽ റസിഡന്റായി പ്രവർത്തിച്ചിരുന്നു.
ഒത്തരുമിച്ചു പ്രവർത്തിച്ചാൽ ഗവർണർ സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ വിജയിക്കാനാവും എന്നാണ് ശ്രീനിവാസന്റെ പ്രതീക്ഷ.
Top