റെഡ് ലൈറ്റ് ക്യാമറ: ഷുഗർലാൻഡ് സിറ്റിയ്‌ക്കെതിരെ നിയമനടപടി

പി.പി ചെറിയാൻ
ഹൂസ്റ്റൺ: നിയമവിരുദ്ധമായി ഡ്രൈവർമാരിൽ നിന്നും ഫൈൻ ഈടാക്കുന്നതിനെതിരെ ഷുഗർലാൻഡ് സിറ്റി അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ മില്യൺ കണക്കിനു ഡോളറാണ് റെഡ് ലൈറ്റ് നിയമലംഘനത്തിന്റെ പേരിൽ ഡ്രൈവർമാരിൽ നിന്നും ഈടാക്കിയിരിക്കുന്നത്.
സിറ്റി മേയർ ചീഫ് ഓഫ് പൊലീസ് സിറ്റി മാനേജർ എന്നിവരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്.
റെഡ് ലൈറ്റ് സിസ്റ്റലംഘനത്തിന്റെ പേരിൽ സിവിൽ പെനാലിറ്റി ഈടാക്കുന്നതു സംസ്ഥാന ഭരണഘടനാ ലംഘനമാണെന്നു കേസ് ഏറ്റെടുത്തിരിക്കുന്ന അറ്റോർണി ചൂണ്ടിക്കാട്ടി. എന്നാൽ, സിറ്റി അധികൃതർ ഇതിനെക്കുറിച്ചു അഭിപ്രായം പറയുവാൻ വിസമ്മതിച്ചു. റെഡ് ലൈറ്റ് സ്ഥാപിച്ചതു മൂലം ഇന്റർസെക്ഷനുകളിൽ വാഹനാപകടങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും കാൽനടക്കാർക്കു ഭയം കൂടാതെ റോഡ് കുറുകെ കടക്കാൻ കഴിയുമെന്നും സിറ്റി അധികൃതർ പറയുന്നു. ടെക്‌സസ് നിയമങ്ങൾക്കു വിധേയമായിട്ടാണ് റെഡ് ലൈറ്റ് ക്യാമറകൾ സ്ഥാപിക്കുന്നതെന്നും ഇവർ പറഞ്ഞു. ഒൻപത് റെഡ് ലൈറ്റ് ക്യാമറകൾക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
Top