ടെസ്‌കോ ജീവനക്കാർ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിക്കണമെന്ന ആവശ്യവുമായി ടെസ്‌കോ

സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ടെസ്‌കോ ഷോപ്പുകളിൽ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിൽ നിന്നു ജീവനക്കാർ പിന്മാറണമെന്ന ആവശ്യവുമായി ടെസ്‌കോ മാനേജ്‌മെന്റ് രംഗത്ത്. ഫെബ്രുവരി 14 നു വാലന്റൈൻസ് ഡേ മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന പ്രഖ്യാപനവുമായാണ് ഇപ്പോൾ ജീവനക്കാർ രംഗത്ത് എത്തിയിരിക്കുന്നത്.
ജീവനക്കാരുടെ ശമ്പളം സംബന്ധിച്ചു ലേബർ കോടതി പ്രഖ്യാപിച്ചിരിക്കുന്ന കരാർ സംബന്ധിച്ചുള്ള നിർദേശങ്ങൾ നടപ്പാക്കുമെന്നു കഴിഞ്ഞ ദിവസം ടെസ്‌കോ പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെ ഏതെങ്കിലും ജീവനക്കാർക്ക് ഏതെങ്കിലും രീതിയിലുള്ള നിർദേശങ്ങളുണ്ടെങ്കിൽ ഇതും ചർച്ച ചെയ്യാൻ തയ്യാറാണെന്നാണ് ടെസ്‌കോ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.
1996 ൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്കു അന്നുള്ള നയങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഇപ്പോഴും ശമ്പളം നൽകുന്നത്. രാജ്യത്തെ ഒൻപത് ടെസ്‌കോ ഷോപ്പുകളിലെ ജീവനക്കാരാണ് വാലന്റൈൻസ് ഡേ മുതൽ സമര രംഗത്തിറങ്ങുന്നത്.
Top