സ്വന്തം ലേഖകൻ
ഡബ്ലിൻ: സമരത്തിനു മുന്നോടിയായി ടെസ്‌കോ യൂണിയൻ ജീവനക്കാർ നടത്തുന്ന പ്രചാരണത്തിനെതിരെ ടെസ്‌കോ അധികൃതർ രംഗത്ത്. തെറ്റായ വിവരത്തിന്റെയും കെട്ടുകഥകളുടെയും അടിസ്ഥാനത്തിലാണ് ജീവനക്കാർ ഇപ്പോൾ പ്രചാരണങ്ങൾ നടത്തുന്നതെന്നാണ് ടെസ്‌കോ അധികൃതർ പറയുന്നത്. തൊഴിലാളി യൂണിയനുകളുടെ പ്രചാരണത്തെ അതിജീവിക്കുന്നതിനായി എ ക്യാംപെയിൻ ഓഫ് മിത്ത് ആൻഡ് മിസ് ഇൻഫർമേഷൻ എന്ന പേരിലാണ് ഇപ്പോൾ പ്രചാരണ പരിപാടികൾ അധികൃതർ സംഘടിപ്പിച്ചിരിക്കുന്നത്. ദീർഘകാല ജീവനക്കാരെ ടെസ്‌കോ ഒഴിവാക്കാൻ ശ്രമിക്കുന്നതായാണ് ഇപ്പോൾ തൊഴിലാളി യൂണിയനുകൾ നടത്തുന്ന പ്രചാരണം. ഇതിനെതിരെയാണ് ഇപ്പോൾ ടെക്‌സോ അധികൃതർ ക്യാംപെയിനുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു ടെസ്‌കോ യൂണിയൻ അംഗങ്ങൾ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൽ ടെസ്‌കോ അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ നടത്തുന്ന പ്രചാരണങ്ങളെല്ലാം തങ്ങളെ തകർക്കുന്നതിനു വേണ്ടിയാണെന്ന നിലപാടാണ് ഇപ്പോൾ അധികൃതർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് ഇപ്പോൾ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.