പി.പി ചെറിയാൻ
ന്യൂഹോപ്പ് (ടെക്‌സസ്): പുരുഷനിൽ നിന്നും സ്ത്രീയിലേയ്ക്കു ലിംഗഭേദം നടത്തിയ ആദ്യ മേയർ എന്ന പദവിയ്ക്കു ഡാള്ളസിൽ നിന്നും നാൽപ്പതു മൈൽ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ സിറ്റി ന്യൂ ഹോപ്പിലെ മേയർ അർഹയായി. ടെക്‌സസ് സംസ്ഥാനത്തു ഇത് ആദ്യ സംഭവമാണ്.
ന്യൂഹോപ്പ് മേയറായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ജെഫ് ഹെർബസ്റ്റ് എന്ന പേർ മാറ്റി ജെസ് ഹെർഡസ്റ്റ് എന്ന പേരിൽ സ്വീകരിച്ചതായി സിറ്റിയുടെ ഓഫീഷ്യൽ വെബ് സൈറ്റിൽ പറയുന്നു. ജനുവരി 23 നു പോസ്റ്റ് ചെയ്ത സ്‌റ്റേറ്റ്‌മെന്റിനു ശേഷം നടന്ന ആദ്യ ടൗൺ പബ്ലിക്ക് മീറ്റിങ്ങിൽ സ്ത്രീയുടെ വസ്ത്രം ധരിച്ചാണ് മേയർ ജെസ്സ് എത്തിയത്. സിറ്റിയിലെ എല്ലാവരെയും ഈ യോഗത്തിലേയ്ക്കു ക്ഷണിച്ചിരുന്നു.

രണ്ടു വർഷം മുൻപാണ് ജെഫ് തന്റെ ഭാര്യയുടെയും മകളുടെയും സമ്മതത്തോടെ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി ആരംഭിച്ചത്. 2016 ൽ ജെഫ് ന്യൂഹോപ്പ് മേയറായി സ്ഥാനമേറ്റു. സ്ത്രീയായി ജീവിക്കാനാണ് താൻ എറേ ഇഷ്ടപ്പെടുന്നതെന്നു സ്വകാര്യ സംഭാഷണത്തിൽ ഇവർ വെളിപ്പെടുത്തി. പൊതുപ്രവർത്തനം തുടരുമെന്നും ഇവർ കൂട്ടിച്ചേർത്തു. സ്ത്രീയായി മാറിയതിനു ശേഷം പിൻതുണയും അഭിനന്ദനവും അറിയിച്ചു ആയിരക്കണക്കിനു സന്ദേശങ്ങളാണ് ലഭിച്ചതെന്നു ജെസ് പറഞ്ഞു. 1999 മുതൽ ഭാര്യയും രണ്ടു മക്കളുമായി ഇവർ ന്യൂഹോപ്പിലാണ് താമസിച്ചു വരുന്നത്.