ടെക്‌സസ് 181 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പി.പി ചെറിയാൻ
ഓസ്റ്റിൻ: 1836 മാർച്ച് രണ്ടിനു മെക്‌സിക്കോ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വതന്ത്ര സംസ്ഥാനമായി തന്നെ ടെക്‌സസിന്റെ 181 -ാം വാർഷികം സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
1845 യുണൈറ്റഡ് സ്റ്റേറ്റ്‌സ് രൂപീകരിക്കുന്നതുവരെ ഒൻപതു കൊല്ലം ടെക്‌സസ് റിപബ്ലിക്കായാണ് അരിയപ്പെട്ടിരുന്നത്. 1845 ൽ യൂണിയനിലെ 28 -ാമത് ലോൺ സ്റ്റാർ സ്‌റ്റേറ്റായി മാറി. 1836 ൽ ടെക്‌സസ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ റിപബ്ലിക്കന്റെ താല്കാലിക പ്രസിഡന്റായി ഡേവിഡ് ജി ബർനാട്ടാണ് അവരോധിതനായത്. അടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ സാം ഹൂസ്റ്റൺ ടെക്‌സസ് റിപബ്ലിക്കിൽ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഒൻപതു മണിക്കു ടെക്‌സസ് റെവല്യൂഷനിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ഈസ്റ്റ് ഓസ്റ്റിൻ സ്‌റ്റേറ്റ് സെമിട്രിയിൽ അഭിവാദ്യം അർപ്പിച്ചു. ഇന്ന് ടെക്‌സസ് സംസ്ഥാനത്തു പൊതു അവധിദിനമായിരിക്കും.
Top