പി.പി ചെറിയാൻ
അറ്റ്‌ലാന്റ: ഡമോക്രാറ്റിക് പാർട്ടിയുടെ ചരിത്രത്തിൽ ചെയർമാൻ സ്ഥാനത്ത് ആദ്യമായി ലാറ്റിനൊ. ഇന്ന് അറ്റ്‌ലാൻഡയിൽ നടന്ന വാർഷിക സമ്മേളനത്തിൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലായണ് ഒബാമ ഭരണത്തിൽ ലേബർ സെക്രട്ടറിയായിരുന്ന ടോം പെരസ് തിരഞ്ഞെടുക്കപ്പെട്ടത്.
നാഷണൽ കമ്മിറ്റിയിലെ 435 വോട്ടർമാരിൽ 235 വോട്ടുകളാണ് പെരസിനു ലഭിച്ചത്. മിനസോട്ടയിൽ നിന്നുള്ള റപ്രസന്റിറ്റേവ് കീത്ത എല്ലിസനെയാണ് പെരസ് പരാജയപ്പെടുത്തിയത്.
പെരസിന്റെ വിജയം പ്രഖ്യാപിച്ചതോടെ പാർട്ടി വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്കും കീത്ത് എല്ലിസനെ നാമനിർദേശം ചെയ്യുന്നതായി പെരസ് അറിയിച്ചു. 1987 ൽ ഹാർവാർഡ് ലൊ സ്‌കൂളിൽ നിന്നും ബിരുദം എടുത്തതിനു ശേഷം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിൽ സിവിൽ റൈറ്റ്‌സ് അറ്റോർണിയായി പ്രവർത്തിച്ചിരുന്നു. ഡമോക്രാറ്റിക് ചെയർമാൻ സ്ഥാനത്തേയ്ക്കുള്ള യഥാർഥ മത്സരം ഹില്ലരിയും സാന്റേഴ്‌സും തമ്മിലായിരുന്നു. ഹില്ലരി പെരസിനെ പിൻതുണച്ചപ്പോൾ ബെർണി സാന്റേഴ്‌സ് കീത്ത് എല്ലിസണെയാണ് പിൻതാങ്ങിയത്. ട്രമ്പിനെതിരെ പടനയിക്കാൻ ഡമോക്രാറ്റിക് പാർട്ടി ലാറ്റിനോ പ്രതിനിധി ടോം പെരസിനെ തിരഞ്ഞെടുത്തത് രാഷ്ട്രീയ നിരീക്ഷകരിൽ കൗതുകം ഉയർത്തിയിട്ടുണ്ട്.