ബ്രക്‌സിറ്റ് തിരിച്ചടിയായി: അയർലൻഡിലെ വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടി

സ്വന്തം ലേഖകൻ
ഡബ്ലിൻ: ബ്രക്‌സിറ്റ് പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവെന്നു റിപ്പോർട്ടുകൾ. രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകളുള്ളത്. ബ്രക്‌സിറ്റിനു ശേഷം രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന യുകെ പൗരൻമാരുടെ എണ്ണത്തിലാണ് ക്രമാതീതമായ വർധനവ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്.
ഗ്രാമീണ വിനോദ സഞ്ചാര മേഖലയിൽ 40 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഇവർ ഇത്തവണ കുറഞ്ഞു തുടങ്ങി. യൂറോയെക്കാൾ താഴ്ന്നത് വിനോദ സഞ്ചാരത്തിനെത്തുന്നവരെ പിന്നോട്ടടുപ്പിച്ചു. ഹോട്ടലുകൾക്കും, റസ്റ്റോറന്റുകളും ഈ നഷ്ടം നേരിടുന്നുണ്ടെന്ന് ഐറിഷ് ഹോട്ടൽ ഫെഡറേഷൻ ചെയർമാൻ ഫെൻ കിൽകെണിയിൽ ഇന്നലെ നടന്ന ഹോട്ടൽ വ്യാപാരികളുടെ വാർഷിക സമ്മേളനത്തിനിടെ പരാമർശിച്ചിരുന്നു.
ടൂറിസം രംഗത്തുള്ള 220,000 തൊഴിലുകളെ ബാധിക്കുന്ന തരത്തിലാണ് യു.കെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞത്. അയർലണ്ടിലെ 11 ശതമാനം തൊഴിൽ അവസരങ്ങളും ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മേഖലയിലാണെന്നും ഫെൻ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികളിൽ ഐറിഷ് ഗ്രാമങ്ങളെ തേടി എത്തുന്നത് യു.കെ യിൽ നിന്നുള്ളവരാണ്.
ബ്രക്‌സിറ്റ് വഴി വന്നിട്ടുള്ള നഷ്ടം നികത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് ഹോട്ടൽ ആൻഡ് ടൂറിസം മേഖല. യു.എസ്അയർലൻഡ് യാത്ര വിമാനങ്ങൾക്ക് അനുമതി ലഭിച്ചതിലാണ് ഇനി പ്രതീക്ഷ അർപ്പിക്കുന്നത്. യു.കെക്ക് പകരം യു.എസ്സുകാർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഐറിഷ് ഗ്രാമീണ മേഖല.
Top