വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഡബ്ലിൻ – നേപ്പിൾസ് വിമാനസർവീസ് ആരംഭിക്കുന്നു

സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാരികളെയും, വിദേശ വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ട് ഡബ്ലിനിൽ നിന്നും ഇറ്റലിയിലെ നേപ്പിൾസിലേയ്ക്കു വിമാന സർവീസ് ആരംഭിക്കുന്നു. റൈൻ എയർ സർവീസാണ് രാജ്യത്തെ ഏറ്റവും ചിലവു കുറഞ്ഞതെന്ന് അവകാശപ്പെട്ട് വിമാന സർവീസിനു തുടക്കമിടുന്നത്. 29.99 യൂറോ യാത്ര ടിക്കറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. 48 മണിക്കൂറിനുള്ളിൽ ടിക്കറ്റെടുക്കുന്നവർക്കായിരിക്കും 29.99 യൂറോ ചെലവിൽ യാത്ര ചെയ്യാൻ അവസരം ലഭിക്കുക. ആഴ്ചയിൽ രണ്ടു തവണ സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന റൈൻ എയർ ഈ റൂട്ടിൽ യാത്രക്കാരെ കൂടുതൽ പ്രതീക്ഷിക്കുന്നുമുണ്ട്.
ഇറ്റലിയിലെ മൂന്നാമത്തെ വലിയ സിറ്റിയാണ് നേപ്പിൾസ്. ഭക്ഷണം, കല, കരകൗശല വസ്തുക്കൾ, ചുവരെഴുത്ത്, ശില്പചാതുര്യം തുടങ്ങിയവകൊണ്ട് സമ്പുഷ്ടമായ നാപ്പോൾ പ്രകൃതി സംരക്ഷണത്തിലും ഏറെ മുന്നിലാണ്. കാർണിവൽ നടക്കുന്ന സമയങ്ങളിൽ യൂറോപ്പുകാർ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകൾ ഇവിടെ എത്താറുമുണ്ട്. ഡബ്ലിനിൽ നിന്നും ആരംഭിക്കുന്ന ഈ സർവീസ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നതും വിനോദ സഞ്ചാരികളെ തന്നെ.
Top