ട്രാവൽ റീഫണ്ട് തട്ടിപ്പ്; ഷൈബു വർഗീസിനെതിരെ ഐറീഷ് കോടതി വിധി!മഹാമാറിക്കിടയിൽ കൊടും ക്രൂരതക്ക് കോടതിയുടെ പ്രഹരം ! നഷ്ടപരിഹാരം കൊടുക്കണം.കഴുത്തറുപ്പൻ നയം സ്വീകരിച്ച ട്രാവൽ ഏജന്റ് കള്ളന്മാർക്ക് പിടിവീഴുന്നു..

ഡബ്ലിൻ: മലയാളികളെ പറ്റിച്ച് തടിച്ചു കൊഴുക്കുന്ന ക്രൂരന്മാർക്ക് പിടി വീണു തുടങ്ങി. ഒരുപാട് മലയാളികളെ ടിക്കറ്റ് റീഫണ്ടിൽ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി ട്രാവൽ ഏജന്റ് ഷൈബു വർഗീസിനെതിരെ അയർലണ്ട് കോടതിയുടെ വിധി .മഹാമാരിക്കിടയിലും പ്രവാസികളെ പറ്റിച്ച് തിന്നു കൊഴുത്ത ഒരു ഡസനിലധികം ഉള്ള ട്രാവൽ ഏജന്റമാരുടെ തട്ടിപ്പിന് ഐറീഷ് കോടതികളിൽ നിന്നും വിധി വന്നു തുടങ്ങി .മനുഷ്യൻ വിറങ്ങലിച്ച് നിൽക്കുന്ന മഹാമാറിക്കിടയിൽ നേഴ്‌സുമാർ അടക്കമുള്ളവരെ കൊള്ളയടിക്കുന്ന ട്രാവൽ ഏജന്റിന്റെ കിരാത നടപടിക്ക് എതിരെയാണ് ഐറീഷ് കോടതിയുടെ വിധി വന്നിരിക്കുന്നത് .

നിരവധി കേസുകളാണ് ഇവർക്ക് എതിരെ ഉള്ളത് .അതിൽ ഒരു കേസിൽ ഇപ്പോൾ വിധി വന്നിരിക്കയാണ്.ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാവും കോൺഗ്രസ് പോഷക സഘടനയായ ഒഐസിസി നേതാവും പ്രവാസി ചാരിറ്റി പൊതു പ്രവർത്തനുമായ എമി സെബാസ്റ്റ്യന്‍ ( Emi Sebastian ) കൊടുത്ത പരാതിയിൽ ആണ് ഏറ്റവും ശ്രദ്ധേയമായ ഈ വിധി വന്നിരിക്കുന്നത് .നിയമവിരുദ്ധമായി സർവീസ് ചാർജ് ഈടാക്കിയ പന്ത്രണ്ടായിരത്തിൽ അധികം രൂപ ( 150 യൂറോ )യും കോടതി ചിലവും തിരിച്ചു കൊടുക്കാനും വിധി വന്നിരിക്കുന്നത്.ആയിരക്കണക്കിന് യാത്രക്കാരിൽ നിന്നും 150 ഉം മുതൽ 500 യൂറോ വരെ സർവീസ് ചാർജ് വാങ്ങി തിരിച്ചുകൊടുക്കാതെ കൊഴുത്തവർ ഇപ്പോൾ ഫ്രാഞ്ചസികൾ തുടങ്ങി കൊഴുക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സർവീസ് ചാർജ് ഈടാക്കിയ സ്‌കൈ ലൈൻ (Skyline Travels ) ട്രാവല്സിനെതിരെ ഡബ്ലിൻ ഡിസ്ട്രിക്ട് കോടതിയുടെ വിധി. നാട്ടിൽ പോകുന്നതിനു വേണ്ടി കഴിഞ്ഞവർഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക്‌ കോവിഡ് മഹാമാരി മൂലം എയർലൈനുകൾ ക്യാൻസൽ ചെയ്തു. അതിൻറെ അടിസ്ഥാനത്തിൽ തുക തിരിച്ചു ലഭിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ടിക്കറ്റ് ഒന്നിനു വെച്ച് സർവീസ് ചാർജ് വേണമെന്ന് പറയുകയും, സർവീസ് ചാർജ് എടുക്കുകയും ചെയ്തതിനെതിരെ, ഡബ്ലിനിൽ പ്രവർത്തിക്കുന്ന Skyline Travels നെതിരെ (ടിക്കറ്റ് നൽകിയത് Shybu Varghese) ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്

Also Read :ടിക്കറ്റ് റീഫണ്ട് :നിവിൽ അബ്രാഹത്തിനെതിരെ കേരളത്തിലും അയർലൻഡ് കോടതിയിലും കേസ്.കമ്പനി ഡയറക്ട്മാരും കുടുങ്ങും!നേഴ്സുമാരുടെ പണം കൊണ്ട് ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയവർ കുരുക്കിൽ

കോവിഡ് എന്ന മഹാമാരി മൂലം കഴിഞ്ഞ വർഷം നാട്ടിൽ പോകുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് അയർലൻഡിലെ ട്രാവൽ ഏജന്റുമാർ മുഖേന ബുക്ക് ചെയ്തിരുന്നത്. ലക്ഷക്കണക്കിന് യൂറോയാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. 2020 മാർച്ച് മാസം മുതൽ ട്രാവൽ ചെയ്യുവാൻ ഇരുന്ന് അവർക്ക് എയർലൈൻ കമ്പനികൾ മുഴുവൻ തുകയും തിരിച്ചു നൽകിയിട്ടുണ്ട്. എന്നാൽ കസ്റ്റമേഴ്സിനു ടിക്കറ്റ് തുക തിരിച്ചു നൽകാതെ ഇവിടുത്തെ മലയാളി ട്രാവൽ ഏജന്റുമാർ പറ്റിക്കുകയായിരുന്നു.ഇതിനെ ചോദ്യം ചെയ്ത് അയർലണ്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ഒരു കൂട്ടായ്മ രൂപപ്പെടുകയും ഇൻഡോ – ഐറിഷ് പാസഞ്ചർ ഫോറം (Indo lrish Passenger Forum)ശക്തമായ സമര പരിപാടികൾ നടത്തുകയും ചെയ്ത അടിസ്ഥാനത്തിൽ ട്രാവൽ ഏജൻസികൾ കാശുകൾ തിരിച്ചുനൽകാൻ തുടങ്ങി. എന്നാൽ ചില ഏജൻറ് മാർ 50 യൂറോയും 25 യൂറോയും സർവീസ് ചാർജ് ഈടാക്കിയതിന് എതിരെയാണ് കോടതിയെ സമീപിച്ചത്.

യൂറോപ്പി ന്റെ നിയമങ്ങൾക്കും അയർലൻഡ് നിയമങ്ങൾക്കും വിരുദ്ധമായി ആണ് മലയാളി ട്രാവൽ ഏജൻസി സർവീസ് ചാർജ് ഈടാക്കിയത്. ഇതു കോടതിയെ നേരിട്ടെത്തി എനിക്ക് ബോധിപ്പിക്കാൻ സാധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പച്ചയായ നിയമലംഘനമാണ് ട്രാവൽ ഏജൻസി നടത്തിയിരുന്നതെന്നും ഇനി ഇത് ആവർത്തിക്കരുതെന്നും കോടതി മെയ് മാസത്തിൽ വിധി പ്രഖ്യാപിച്ചു. ഇതിനെതിരെ വീണ്ടും ഏജൻറ് കോടതിയെ സമീപിക്കുകയും നവംബർ മാസം എട്ടാം തീയതി അവസാന വിധി വരികയും ചെയ്തു. ഈടാക്കിയ സർവീസ് ചാർജ്ജും കോടതി ഫീസും മുഴുവനുമായി നൽകണമെന്നാണ് കോടതിയുടെ വിധി.

You May Like :ടിക്കറ്റ് റീഫണ്ട് തട്ടിപ്പ്;ഷൈബു വർഗീസിനെതിരെ ക്രിമിനൽ കേസ്!..മലയാളികളെ തട്ടിച്ചത് ലക്ഷങ്ങൾ! മുഖ്യമന്ത്രിക്കും ഡിജിപിക്കും മുന്നിലെ പരാതികളിൽ ഞെട്ടി പോലീസ് !പ്രതികൾ കാത്തിരിക്കുന്നത് വലിയ ശിക്ഷകൾ !..

പാൻഡമിക് മൂലം എയർ ലൈൻ ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് നിയമപരമായി ഒരു യൂറോ പോലും ഈടാക്കാൻ നിയമം ഇല്ലാഞ്ഞിട്ടും ഓരോ ടിക്കറ്റിനും റീഫണ്ട് ക്യാൻസലേഷൻ ഫീ വേണമെന്ന് ഷൈബു വർഗീസ് ആവശ്യപ്പെടുകയായിരുന്നു .ഓരോ ടിക്കറ്റിനും ഏകദേശം 4250 രൂപ വെച്ച് (50 യൂറോ ) ഓരോ ടിക്കറ്റിൽ നിന്നും ഈടാക്കുകയായിരുന്നു ഷൈബു വർഗീസ് അഞ്ചു പേരുള്ള ഒരു കുടുംബം യാത്രക്കായി ടിക്കറ്റ് എടുത്തിരുന്നുവെങ്കിൽ അവരിൽ നിന്നും ഒന്നുമറിയാതെ 21250 രൂപയാണ് ഇദ്ദേഹത്തിന്റെ പോക്കറ്റിൽ വീഴുന്നത് .നൂറു പേരുടെ ടിക്കറ്റ് റീഫണ്ട് ആക്കുമ്പോൾ 4,25,000 രൂപയാണ് പോക്കറ്റിൽ വീഴുന്നത് !

പരാതിക്കാരും മറ്റുള്ളവരും ഷൈബു വർഗീസിനെയാണ് ടിക്കറ്റിനായി ബന്ധപ്പെട്ടത് .മാർച്ചിൽ യാത്ര ചെയ്യുന്നതിനായി മാസം മുന്നേ തന്നെ അഡ്വാൻസ് കൊടുത്ത് ടിക്കറ്റ് എടുക്കുകയും പിന്നീട് മുഴുവൻ തുകയും കൊടുക്കുകയായിരുന്നു .എന്നാൽ ഫ്‌ളൈറ്റ് കാൻസൽ ആയിട്ടും അത് വിളിച്ച് പറയാൻ പോലും ഷൈബു തയ്യാറായില്ല.ജൂൺ ആയിട്ടും പണം തിരിച്ചു കിട്ടാത്തതിനാൽ വിളിച്ചപ്പോഴാണ് റീഫണ്ട് ഫീ ഉണ്ടെന്നും പണം പറയുന്നത് .എന്നാൽ ഇയാളുടെ അടുത്ത സുഹൃത്തിനു ഫ്‌ളൈറ്റ് കാൻസൽ ചെയ്തപാടെ മുഴുവൻ തുകയും തിരിച്ചു കൊടുക്കുകയും ചെയ്തിരുന്നു .ആരോടും പറയരുത് എന്ന് രഹസ്യമായ പറയുകയും ചെയ്തു .അതായത് മുഴുവൻ പണവും ട്രാവൽ ഏജന്റുമാരുടെ കൈവശം തന്നെ ഇരിക്കുന്നു .മറ്റുള്ളവരുടെ വിയർപ്പിൽ തിന്നു കൊഴുക്കുന്നു .കുറെ തന്തക്ക് പിറക്കാത്ത മലയാളി അസോസിയേഷൻകാർക്കും ടൈപ്പ് പോലെ സ്പോൺസർ ചെയ്യുന്നു !

അയർലന്റിലെ മലയാളി ട്രാവൽ ഏജന്റുമാരാണ് കോവിഡ് മഹാമാരിക്കിടയിൽ നേഴ്‌സുമാർ അടക്കമുള്ള മലയാളികൾ അടക്കമുള്ളവരെ ചതിച്ചത്. കോടികളാണ് നൂറുകണക്കിനാളുകളിൽ നിന്നും ഇവർ തട്ടിപ്പിലൂടെ നേടിയിരിക്കുന്നത്.റീഫണ്ട് ചാർജ് മാത്രമല്ല രണ്ടും മൂന്നും അതിൽ കൂടുതലും ലക്ഷങ്ങൾ ഇന്ത്യൻ രൂപ (3000 വും 3500 റും യൂറോ) വരെ കൊടുത്ത് ടിക്കറ്റ് എടുത്തവരുടെ പണം മാസങ്ങളായി ഇവർ കൈവശം വെച്ചിരിക്കയാണ് .ഐറീഷ് ട്രാവൽ ഏജന്റുമാർ ഒരു പൈസ പോലും പിടിക്കാതെ കാൻസൽ ആയ ടിക്കറ്റുകൾക്കുള്ള പണം മുഴുവൻ തിരിച്ചുകൊടുത്തപ്പോഴാണ് മലയാളി ഏജന്റായ ഷൈബുവും കൂട്ടരും ലക്ഷങ്ങൾ തിരിമറി നടത്തിയിരിക്കുന്നത് .

അയർലണ്ടിൽ ചെറിയ തുകകൾക്ക് സ്മാൾ കോർട്ടുകളിൽ ഒരുപാട് കേസുകൾ സമർപ്പിച്ചിട്ടുണ്ട് .ട്രാവൽ ഏജന്റുമാരായ ‘കോൺഫിഡന്റ് ട്രാവൽ ഉടമ നിവിൽ എബ്രഹാം,ഡയറക്ടർ സിന്ധു സേവ്യർ , ജോലിക്കാരൻ പോൾ ,സ്‌കൈലൈൻ ട്രാവൽ നടത്തിപ്പുകാരൻ ഷൈബു വർഗീസ് ,യുറേഷ്യ ട്രാവൽ നടത്തിപ്പുകാരൻ നിവിൻ ,ഡയറക്ടർമാർ ,ഓസ്‌കാർ ട്രാവൽ നടത്തിപ്പുകാരായ വിനോദ് ,ബെസ്റ്റ് വാല്യു നെൽസൺ തുടങ്ങിയരടക്കം ഒരുപറ്റം മലയാളികൾക്ക് എതിരെയാണ് നിലവിൽ ഡസൻ കണക്കിന് പരാതികൾ ഉള്ളത്. ഇവരിൽ പലർക്കും എതിരെ തട്ടിപ്പിന് ഇരകളായവർ കോടതികളിലും പരാതി കൊടുത്തിട്ടുണ്ട് കോൺഫിഡണ്ട് ട്രാവൽ എന്ന കമ്പനിയുടെ റിക്കോർഡ്സ് എടുത്തപ്പോൾ കാണിക്കുന്നത് നിവിൽ അബ്രാഹം, സിന്ദു സേവ്യർ എന്നിവർ ഡയറക്ടർ മാരും ,നിവിൽ അബ്രാഹം കമ്പനി സെക്രട്ടറി എന്നുമാണ്. ഡയറക്ടർമാരും സ്റ്റാഫും കേസിൽ പ്രതിസ്ഥാനത്താണ് .

തട്ടിപ്പിലൂടെ പണം പിടുങ്ങിയവർക്ക് എതിരെ കൂടുതൽ വിധികൾ കോടതികളിൽ നിന്നും അടുത്ത ദിവസങ്ങളിൽ പുറത്ത് വരും . താല കേന്ദ്രമായി ഭാര്യയും ഭർത്താവും നടത്തുന്ന ട്രാവൽ ഏജന്റിന്റെ ടിക്കറ്റ് തട്ടിപ്പിന് പുറമെ ഞെട്ടിക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പും ഉടൻ പുറത്ത് വരുമെന്നറിയുന്നു.നൂറുകണക്കിന് നേഴ്‌സുമാർ -സ്റ്റുഡന്റസ് എന്നിവരെ കൊണ്ടുവന്നു അവരിൽ നിന്നും പണം പിടുങ്ങിയതിന്റെ പരാതികൾ കേരളത്തിലും അയർലന്റിലെ കൊടുത്തിട്ടുണ്ട് എന്നും സൂചനകളുണ്ട് .

ഇപ്പോൾ വിധി വന്നിരിക്കുന്ന ഷൈബു വർഗീസിന്റെ ട്രാവൽ കമ്പനി തന്നെ നിയമപരമായി തട്ടിപ്പ് ആണെന്നും തെളിയുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് സി.ആർ .ഒ യിൽ നിന്നും ലഭിക്കുന്നത് .ഇതിലും ക്രമക്കേട് നടന്നിട്ടുണ്ട് . തട്ടിപ്പിനായിട്ട് തട്ടിക്കൂട്ടി ഉണ്ടാക്കുന്ന കമ്പനി.ആദ്യം രജിസ്റ്റർ ചെയ്ത കമ്പനി ഡിസോൾവ് ചെയ്യുകയും അതിനുശേഷം മറ്റൊരു കോർപ്പറേറ്റ് കമ്പനിയിലേക്ക് ക്ലബ് ചെയ്യുകയും ചെയ്തിരിക്കുന്നു .എന്നാൽ ആദ്യം രജിസ്റ്റർ ചെയ്ത ഡിസോൾവ് ചെയ്ത സ്‌കൈലൈൻ എന്ന പേരിൽ തന്നെ വീണ്ടും ബിസിനസ് നെയിം സൂക്ഷിച്ചുകൊണ്ട് അത് ഇപ്പോഴും ഉപയോഗിക്കുന്നു. അതിലും അന്വോഷണം നടക്കുന്നു എന്നാണു റിപ്പോർട്ടുകൾ !ട്രാവൽ തട്ടിപ്പുകാർക്ക് എതിരെയുള്ള കേരളത്തിലെ കേസുകൾ ഇപ്പോഴും സജീവമാണ് .പല കേസിലും എഫ് ഐ ആർ ഇട്ടു പ്രതി പട്ടികയിൽ ആണ് പലരും ഉള്ളത് .നാട്ടിൽ എത്തിയാൽ ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുകയും വേണ്ടി വരും 

Top