സ്വന്തം ലേഖകൻ
ഡബ്ലിൻ: ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ സപ്പോർട്ട് ആൻഡ് സർവീസ് വിഭാഗത്തിൽപെട്ട ഒരുകൂട്ടം ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. യുണൈറ്റഡ് എന്ന ട്രേഡ് യുണിയനിൽപെട്ടവരാണ് പണിമുടക്കിന് ഒരുങ്ങുന്നത്. ട്രിനിറ്റിയിലെ ഡെലിവറി സർവീസ്, അസിസ്റ്റന്റ് തസ്തികയിൽ ഉള്ളവർ, കാന്റീൻ, സെയിൽസ് തുടങ്ങിയ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ നിർത്തിവെയ്ക്കുകയും, ജീവനക്കാർ സ്ഥിരമാക്കാതെ 5 വർഷത്തേക്ക് കരാർ തൊഴിലാളികളാക്കി മാറ്റുകയും ചെയ്ത മാനേജ്‌മെന്റ് തീരുമാനത്തിന് എതിരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
തങ്ങളുടെ തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിയ കോളേജ് മാനേജ്‌മെന്റിനെതിരെ ലേബർ കമ്മീഷന് പരാതി നൽകാനും യൂണിയൻ തീരുമാനമെടുത്തു. തങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്ന് യുണൈറ്റഡിന്റെ പ്രതിനിധി ഡേവിഡ് ഗ്രോസ് വ്യക്തമാക്കി. കോളേജിലെ സർവീസുകൾ നിർത്തലാക്കുന്നതിൽ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കുമുണ്ടാകുന്ന ബുദ്ധിമുട്ടിനു ജീവനക്കാർ ക്ഷമ ചോദിക്കുകയും ചെയ്തു.