കുടിയേറ്റ വിരുദ്ധ ഉത്തരവ് യൂനിസെഫിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു

പി.പി ചെറിയാൻ
ലോസ് ആഞ്ചൽസ്: മുസ്ലീം ഭൂരിപക്ഷമുള്ള ഏഴു രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്കു ഏർപ്പെടുത്തിയിരിക്കുന്ന താല്കാലിക കുടിയേറ്റ നിയന്ത്രണ നിരോധന ഉത്തരവ് യൂനിസെഫിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നു യൂനിസെഫ് ഗുഡ് വിൽ അംബാസിഡറും ഹോളിവുഡ് താരവുമായ പ്രിയങ്ക ചൊപ്ര പരാതിപ്പെട്ടു. പ്രസിഡന്റ് ട്രമ്പിന്റെ എക്‌സിക്യുട്ടീവ് ഉത്തരവ് നിരോധിത രാഷ്ട്രങ്ങളിലെ നിർധനരും നാശ്രയരുമായ കുട്ടികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നതു വ്യക്തിപരമായി എന്നെയും ബാധിക്കുമെന്നും പ്രിയങ്ക പറയുന്നു.
പ്രസിദ്ധ ഹോളിവുഡ് താരങ്ങളായ ജെന്നിഫർ ലോറൻസ്, ഏഷ്ടൺ കുച്ചർ, ജോൺലജന്റ് എന്നിവർ ഇതിനോടകം തന്നെ ട്രമ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിക്കഴിഞ്ഞു. ട്രമ്പിന്റെ ഉത്തരവിനെതിരെ പ്രതികരിക്കാൻ കൂടുതൽ പേർ രംഗത്ത് എത്തുണമെന്നും പ്രിയങ്ക ചൊപ്ര വികാര നിർഭരമായ തന്റെ ബ്ലോഗിലൂടെ അഭ്യർഥിച്ചു.
മതാടിസ്ഥാനത്തിൽ കുട്ടികൾക്കു നേരെ വിവേചനമരുതെന്നും രാഷ്ട്രീയക്കാർ കുട്ടികളെ വേട്ടയാടാൻ അനുവദിക്കരുതെന്നും പ്രിയങ്ക തുടർന്നു ആവശ്യപ്പെടുന്നു. 2016  ഡിസംബറിൽ യുണൈറ്റഡ് നാഷണൽസ് ആസ്ഥാനമായ ന്യൂയോർക്കിൽ യൂനിസെഫിന്റെ 70-ാം വാർഷികാഘോഷ ചടങ്ങിൽ വച്ചാണ് പ്രിയങ്കയെ ഗ്ലോബൽ ഗുഡ് വിൽ അംബാസിഡറായി നിയമിച്ചത്.
Top