പി.പി ചെറിയാൻ
വാഷിങ്ടൺ: ട്രമ്പ് അധികാരത്തിൽ വന്നതിനു ശേഷം സ്വീകരിച്ച കർശന കുടിയേറ്റ നിയന്ത്രണ നിയമങ്ങളും അനധികൃത കുടിയേറ്റക്കാരെ അതിർത്തികളിൽ തടയുന്നതിനു സ്വീകരിച്ച നടപടികളും വളരെ വേഗം ഫലം കണ്ടു കുടങ്ങിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മാർച്ച് എട്ട് ബുധനാഴ്ച ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ജോൺ കെല്ലിയാണ് ഔദ്യോഗികമായി വിവരങ്ങൾ പുറത്തു വിട്ടത്. നിയമവിരുദ്ധമായ കുടിയേറ്റത്തിനു ശ്രമിച്ച 18762 പേരെ ഫെബ്രുവരി മാസം മെക്‌സിക്കോ അതിർത്തിയിൽ തടഞ്ഞതായി കെല്ലി പറഞ്ഞു. ജനുവരിയിൽ 31578 പേരെയാണ് തടഞ്ഞുവച്ചതെങ്കിൽ ട്രമ്പിന്റെ കർശന നടപടികളാണ് ഫെബ്രുവരിയിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ടാക്കാൻ കാരണമെന്നും കെല്ലി ചൂണ്ടിക്കാട്ടുന്നു.
2016 ഒക്ടോബർ ഒന്നു മുതൽ ട്രമ്പ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുക്കുന്ന 2017 ജനുവരി 20 വരെ ബോർഡർ ഏജൻസി 15700 പേരെയാണ് അതിർത്തിയിൽ നിന്നും പിടികൂടിയത്. മുൻവർഷത്തേക്കാൾ 35 ശതമാനം വർധനയാണ് ഈ കാലഘട്ടത്തിൽ ഉണ്ടായത്. അനധികൃത കുടിയേറ്റത്തെ സഹായിക്കുന്ന ഏജൻസികൾ ഇവരുടെ ഫീസ് 35,00 ഡോളറിൽ നിന്നും 8000 ആയി വർധിപ്പിച്ചിട്ടുണ്ട്. ജനുവരി 25 നു ബോർഡർ വോൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 5000 ബോർഡർ പട്രോൾ ഓഫിസേഴ്‌സിനെയാണ് പുതുതായി നിശ്ചയിച്ചിരിക്കുന്നത്.