ട്രമ്പിന്റെ പ്രഖ്യാപനത്തിൽ ആശങ്കയുമായി അയർലൻഡ്; അമേരിക്കൻ കമ്പനികൾ വികസന പദ്ധതകൾ നിർത്തി വയ്ക്കുന്നു

സ്വന്തം ലേഖകൻ
ഡബ്ലിൻ:അമേരിക്കൻ കമ്പനി എച്ച് പി യുടെ അടച്ചു പൂട്ടലിന്റെ പിന്നാലെ കോർക്കിലെ അമേരിക്കൻ കമ്പനിയും തങ്ങളുടെ വികസനം നിർത്തി വച്ചു.
എലി ലില്ലി എന്ന അമേരിക്കൻ മരുന്ന് കമ്പനിയാണ് തങ്ങൾ കോർക്കിൽ നടത്തുമെന്ന് പ്രഖ്യാപിച്ച 200 ദശലക്ഷം യൂറോയുടെ വികസനം പ്രവർത്തനം നിർത്തി വച്ചു.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഭാവി പരിപാടികളെ ആശ്രയിച്ചായിരിക്കും കമ്പനിയുടെ അയർലൻഡിലെ വികസനം എന്നാണ് റിപ്പോർട്ടുകൾ.
ഇതിനോടകം തന്നെ കമ്പനി സിറ്റി കൗൺസിലിന്റെ പ്ലാനിങ്ങ് വിഭാഗത്തിൽ പുതിയ വികസന പദ്ധതിക്കുള്ള അപേക്ഷ സമർപ്പിച്ചിരുന്നതാണ്.നൂറ് കണക്കിന് ആളുകൾക്ക് ജോലി ലഭിക്കുമെന്ന സ്വപ്നം ആണ് ഇതോടെ വെള്ളത്തിലായത്.
35 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കമ്പനിയിൽ നിലവിൽ 500 പേരാണ് ജീവനക്കാരായുള്ളത്.
ഇതേ സമയം ഇപ്പോഴും അയർലൻഡിലെ നേതാക്കളും മാധ്യമങ്ങളും ട്രമ്പിനെ രൂക്ഷമായി വിമർശിക്കുന്നത് തുടരുകയാണ്.
Top