പി.പി ചെറിയാൻ
ബർക്കീലി (കാലിഫോർണിയ): ട്രമ്പിനു അനൂകൂലമായി മാർച്ച് നാല് ശനിയാഴ്ച അമേരിക്കയിൽ ഉടനീളം സംഘടിപ്പിക്കപ്പെട്ട റാലികളുടെ ഭാഗമായി കാലിഫോർണിയ ബർക്കിലിയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തവരും ട്രമ്പിനെ എതിർക്കുന്നവരും പരസ്പരം ഏറ്റുമുട്ടിയതിനെ തുടർന്നു നിരവധിപ്പേർക്കു പരുക്കേറ്റതായും പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.
മാർട്ടിൻ ലൂതർകിങ് ജൂനിയർ സിവിക് സെന്ററിൽ നിന്നും ഉച്ചയ്ക്കു രണ്ടുമണിക്കു ട്രമ്പ് അനുകൂലികൾ നടത്തിയ മാർച്ചിനു നേരെ ബർക്കിലി യൂണിവേഴ്‌സിറ്റിക്ക് ഒരു മൈൽ അകലെ വച്ചാണ് ആക്രമണങ്ങൾ ഉണ്ടായത്. കറുത്ത വസ്ത്രം ധരിച്ച് മുഖംമൂടി വഴിയിൽ വാഹനങ്ങൾ തടഞ്ഞു മുന്നോട്ടു നീങ്ങിയ ട്രമ്പ് എതിരാളികൾ മുട്ടയും കത്തിച്ച അമേരിക്കൻ പതാകകളും റാലിക്കു നേരെ എറിഞ്ഞതാണ് സംഘർഷത്തിനു ഇടയാക്കിയത്.
സന്ദർഭോചിതമായ പൊലീസിന്റെ ഇടപെടൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി. സംഘർഷത്തിൽ മുഖത്തു നിന്നും ചോരയൊലിച്ചു ശരീരമാസകലം മുഷ്ടികൊണ്ടുള്ള മർദനമേറ്റും നിരവധി ആളുകളെ ജാഫറയിൽ നിന്നും പുറത്തേയ്ക്കു കൊണ്ടു പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പത്തു പേരെ അറസ്റ്റ് ചെയ്തതായി സിറ്റി വ്യക്താവും മലയാളിയുമായ മത്തായി ചാക്കോയും അറിയിച്ചു.