പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: തകർന്നു കിടക്കുന്ന യെറുശലേം മതിൽ നിർമിക്കുന്നതിനും രാഷ്ട്രത്തിന്റെ പുനർനിർമാണത്തിനും നേതൃത്വം നൽകിയ വിശുദ്ധ ഗ്രന്ഥത്തിലെ നെഹമ്യ പ്രവാചകനോടു ട്രമ്പിനെ താരതമ്യപ്പെടുത്തി സതേൺ ബാപ്പിസ്റ്റ് ചർച്ച പാസ്റ്റർ റോബർട്ട് ജെഫറസ് നടത്തിയ പ്രസംഗം ജനശ്രദ്ധ ആകർഷിച്ചു.
പ്രസിഡന്റായി ചുമതലയേൽക്കുന്നതിനു മുൻപു വെള്ളിയാഴ്ച ബാപ്പിസ്റ്റ് ചർച്ചിലെ ആരാധനയ്‌ക്കെത്തിയ ഡൊണാൾഡ് ട്രമ്പിന്റെ സാന്നിധ്യത്തിലായിരുന്നു പാസ്റ്ററുടെ കുറിക്കുകൊള്ളുന്ന പ്രസംഗം. വർഷങ്ങളായി അടിമത്വത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനതയെ ശത്രുക്കളിൽ നിന്നും സംരക്ഷിക്കുന്നതിനും യെറുശലേമിനു ചുറ്റും മതിൽ നിർമിക്കുന്നതിനും ദൈവം ഒറു രാഷ്ട്രീയക്കാരനെയോ പുരോഹിതനെയോ അല്ല തിരഞ്ഞടുത്തത് നെഹമ്യാവിനെയായിരുന്നു.
മതിൽ നിർമിക്കുന്നതിനു പുറപ്പെട്ട നെഹമ്യാവിനെതിരെ കള്ളപ്രചാരണം നടത്തുന്നതിനും പണിതടസപ്പെടുത്തുന്നതിനും സൻബല്ലത്തും തോബിയായും പരമാവധി ശ്രമിച്ചുവെങ്കിലും അതിനെയെല്ലാം അതിജീവിച്ചു 52 ദിവസം കൊണ്ടു നിർമാണം പൂർത്തിയാക്കിയതായും ചരിത്രം രേഖപ്പെടുത്തുന്നു.
ഞാൻ ഒറു നല്ല പ്രവർത്തിയാണ് ചെയ്യുന്നത് ഞാനെന്തിനു എന്റെ പ്രവർത്തികൾ നിർത്തി വയ്ക്കണമെന്നും പ്രതിയോഗികളോടുള്ള നെഹമ്യാവിന്റെ പ്രതികരണമിതായിരുന്നു.
നെഹമ്യാവു പട്ടണം പുനർനിർമാണം നടത്തികൊണ്ടിരിക്കെ സാമ്പത്തിക തകർച്ച ഭീകരാക്രമണം ഒരു വിഭാഗം പൗരൻമാരിൽ നിന്നുള്ള നിരുത്സാഹപ്പെടുത്തൽ തുടങ്ങിയ വൈതരണികൾ അഭിമുഖീകരിച്ചപ്പോളും ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണം പൂർത്തികരിക്കാൻ സാധിച്ചു.
പൗരന്മാരുടെ സംരക്ഷണത്തിനു മതിൽനിർമിക്കരുതെന്ന വിശുദ്ധ ഗ്രന്ഥത്തിൽ ഒറിടത്തും പറയുന്നില്ലെന്നും ജെഫറൻസ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ ട്രമ്പ് ഉറപ്പു നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടേണ്ടതാണെന്നും നെഹമ്യാവിനെ എപ്രകാരം ഇസ്രയേലിന്റെ രക്ഷകനായി ദൈവം നിയോഗിച്ചുവോ, അതിനു തുല്യ ഉത്തരവാദിത്വമാണ് ട്രമ്പിന്റെ അർപ്പിതമായിരിക്കുന്നതെന്നും ജഫറസ് ചൂണ്ടിക്കാട്ടി.