പി.പി ചെറിയാൻ
ബേക്കേഴ്‌സ് ഫീൽഡ് (കാലിഫോർണിയ): 130 പൗണ്ട് തൂക്കമുള്ള ട്യൂമറുമായി വർഷങ്ങളോളം കിടക്കയിൽ കഴിയേണ്ടി വന്ന റോജർ ലോഗൻ (57) വിജയകരവും അതിസങ്കീർണവുമായ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ടു.
ജനുവരി 31 നു മേഴ്‌സി മെമ്മോറിയൽ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്കു വിധേയയയായത്. രണ്ടു ദിവസത്തിനു ശേഷം എളുന്നേറ്റു നടക്കാൻ കഴിഞ്ഞതായി ആശുപത്രി അധികൃതർ പറഞ്ഞു. വർഷങ്ങൾക്കു ശേഷമാണ് കനത്ത ഭാരവും പേറി കിടക്കയെ ആഭയം പ്രാപിക്കേണ്ടി വന്ന ലോഗന് ആദ്യമായി നടക്കാൻ കഴിഞ്ഞതും.

വെറും കൊഴുപ്പ് അടിഞ്ഞു കൂടിയതാണെന്നു പറഞ്ഞു ഡോക്ടർമാർ ശസ്ത്രക്രിയ ഇതുവരെ ഇതുവരെ വൈകിച്ചതാണ് ട്യൂമർ ഇത്രത്തോളം വളരുവാൻ കാരണമായതെന്നു ലോഗന്റെ സർജൻ ഡോ.വിപുൽ ദേവ് പറഞ്ഞു. സെൻട്രൽ കാലിഫോർണിയായിലുള്ള ആശുപത്രിയിലേയ്ക്കുള്ള 2000 മൈൽ യാത്ര ചെയ്തത് കാർഗോ വാനിന്റെ തറയിൽ ലോഗൻ ഇരുന്ന ചെയർ നട്ടും ബോൾട്ടും ഇട്ട് ഉറപ്പിച്ചു വച്ചതിനു ശേഷമായിരുന്നു. വീടിനടക്കുന്ന റിക്ലൈനറിൽ കിടക്കുന്ന അതേ അവസ്ഥയിലാണ് ലോഗനെ ആശുപത്രിയിൽ എത്തിച്ചത്. 40 മണിക്കൂറിലേറെയാണ് യാത്രയ്ക്കായി വേണ്ടി വന്നത്.
അമ്പതു ശതമാനം മാത്രമേ ജീവിതത്തിലേയ്ക്കു മടങ്ങി വരുന്നതിനുള്ള സാധ്യത ഉള്ളൂ എന്നു ഡോക്ടർമാർ പറഞ്ഞുവെങ്കിലും ലോഗന്റെ ഭാര്യയും കുടുംബവും സർജറിയ്ക്കു സമ്മതപത്രം നൽകുകയായിരുന്നു. ആശുപത്രിയിൽ നിന്നും തല്ക്കാലം വീൽചെറിലാണ് യാത്രയെങ്കിലും അധികം താമസിയാതെ പൂർണ ആരോഗ്യം വീണ്ടെടുത്ത് തന്റെ ജോലിയിൽ ഏർപ്പെടാൻ ലോഗനു സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.