യുഎ നസീർ സുഖം പ്രാപിക്കുന്നു

സ്വന്തം ലേഖകൻ
കഴിഞ്ഞ രണ്ടു മാസത്തിൽ അധികമായി നട്ടെല്ലിനു ശസ്ത്രക്രിയ കഴിഞ്ഞ് ന്യൂയോർക്കിലെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന അമേരിക്കയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും മുൻമന്ത്രി യുഎ ബീരാൻ സാഹിബിന്റെ മകനുമായ യുഎ നസീർ അഫകടനില തരണം ചെയ്തു. ഇപ്പോൾ ദൈവാനുഗ്രഹത്താൽ സുഖം പ്രാപിച്ചു വരുന്നു.
ഇക്കഴിഞ്ഞ നവംബർ 27 നാണ് ബുക്ക്‌ലൈനിലെ പ്രശസ്തമായ ആശുപത്രി ആയ മെർമോൻഡൈറിലെ ശസ്ത്രക്രിയയ്ക്കു ശേഷം ഒരു മാസത്തോളം അവിടെയും തുടർന്നു ജനുവരി ആദ്യ വാരത്തിൽ ലോങ് ഐലൻഡ് സെന്റ് ചാർജ് റീഫണ്ട് സെന്ററിലും ഇവോ ആശുപത്രിയിലെ നാസോ എക്‌സ്റ്റൻഡ് കെയർ സൈക്കോത്തെറാപ്പിക്കു വേണ്ടി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
Top