ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നതില്‍ ശങ്കയില്ല: പി.മോഹന്‍ രാജ്

അല്‍ ഖോബാര്‍: കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണി കഴിഞ്ഞ നാലരവര്‍ഷക്കാലം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും തുടരണമെങ്കില്‍ വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഭരണം കേരളത്തിലെ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നതിനാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നതില്‍ ശങ്കയില്ലെന്ന് പത്തനംതിട്ട ഡി സി സി പ്രസിഡണ്ട്‌ പി.മോഹന്‍ രാജ്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവയുല്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങളും ആരോഗ്യപരിപാലന രംഗത്തും സാമൂഹിക രംഗത്തും വിപ്ലവകരമായ മാറ്റങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയത്. സര്‍ക്കാര്‍ പണം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്ക്ക്കൂടി അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി തെളിയിച്ചെന്നും ഒ ഐ സി സി ദമ്മാം റീജ്യണ്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ മൂന്നാമത് വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെ പി.മോഹന്‍ രാജ് പറഞ്ഞു.PTA 1

കഴിഞ്ഞ എല്‍ ഡിഎഫ് ഭരണകാലഘട്ടത്തില്‍ സാന്റിയാഗോ മാര്‍ട്ടിനെന്ന ലോട്ടറി രാജാവ് നടത്തിയ പതിനായിരക്കണക്കിന് കൊടി രൂപയുടെ ലോട്ടറി തട്ടിപ്പിന് അറുതി വരുത്തി കാരുണ്യ ലോട്ടറിയിലൂടെ ‘കാരുണ്യ ബെനവലന്റ് സ്കീം’ രൂപീകരിച്ച് കേരളത്തിലെ അര്‍ഹരായ സാധുക്കള്‍ക്ക് ആളൊന്നിന് രണ്ട് ലക്ഷം രൂപവരെ ചികിത്സാ സഹായമായി നല്‍കി വരികയാണ്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ കോടിക്കണക്കിന് രൂപയുടെ ആനുകൂല്യമാണ് കേരളത്തിലെ സാധാരണക്കാര്‍ക്ക് നല്‍കിയത്. ഒപ്പം കേരളത്തിന്റെ സ്വപ്ന പദ്ധതികള്‍ ഒന്നൊന്നായി ഈ സര്‍ക്കാര്‍ നടപ്പിലാക്കി.pta5 വികസന രംഗത്തും സാമൂഹിക രംഗത്തും യു ഡി എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ച നയം ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുകതന്നെ ചെയ്യുമെന്നും പി.മോഹന്‍ രാജ് കൂട്ടിച്ചേര്‍ത്തു. ഒ ഐ സി സി ദമ്മാം റീജ്യണ്‍ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്‌ ജോണ്‍ കോശി അധ്യക്ഷത വഹിച്ച മൂന്നാമത് വാര്‍ഷികാഘോഷ സമ്മേളനം ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ പി.എം.നജീബ് ഉദ്ഘാടനം ചെയ്തു.pta6

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാത്യു ജോസഫ്, അഡ്വ.കെ.വൈ.സുധീന്ദ്രന്‍, പി.എ.നൈസാം, ഹനീഫ് റാവുത്തര്‍, ഇ.കെ.സലിം, ഡോ.സിന്ധു ബിനു, ഷാജഹാന്‍ റാവുത്തര്‍, മിനി ജോയ് എന്നിവര്‍ സംസാരിച്ചു. ജോയ്ക്കുട്ടി വള്ളിക്കോട്, ഷാജി ആറന്മുള, ജേക്കബ് പറയ്ക്കന്‍, സുലൈമാന്‍ നിരണം, ബോബന്‍ മണ്ണില്‍, സാബു കുറ്റിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മേഘാ മറിയം സാബു, മിഷാ സൂസന്‍ സാബു , ജിയോ ജോയ്, നോയല്‍ തോമസ്‌ , ആദില്‍ ഷാജി, മെറില്‍ തോമസ്‌,ജോയല്‍ സിബി ജോണ്‍, കല്യാണി ബിനു എന്നിവര്‍ പങ്കെടുത്ത സംഗീതനിശ വാര്‍ഷികാഘോഷ പരിപാടിക്ക് കൊഴുപ്പേകി. ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായ പത്തനതിട്ട ടീമിന്റെ കളിക്കാര്‍ക്ക് ഡി സി സി പ്രസിഡണ്ട്‌ പി.മോഹന്‍ രാജ് ഉപകാരം നല്‍കി അനുമോദിച്ചു. ജീ ജോയ് അവതാരകയായിരുന്നു.

Top