യുകെയിലേക്ക് യാത്ര ചെയ്യുന്നവർ 14 ദിവസത്തേക്ക് സെൽഫ് ഐസലേഷൻ ചെയ്യണം. ലംഘിക്കുന്നവർക്ക് 1,000 ഡോളർ വരെ പിഴയോ നാടുകടത്തലോ ഉണ്ടാകും

ലണ്ടൻ :ബ്രിട്ടനിലേക്ക് വിമാന മാർഗമോ കപ്പൽ വഴിയോ എത്തുന്നവർ സ്വയം ഐസലേറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കണം.രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് 14 ദിവസത്തേക്ക് സ്വയം ഐസലേറ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കണം .കൊറോണ വൈറസ് ലോക്ക് ഡൗൺ ലഘൂകരിക്കുന്നതിനായി സ്ട്രാറ്റജി തയ്യാറാക്കുമ്പോൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് യാത്രയെക്കുറിച്ചുള്ള അറിയിപ്പ്. പതിന്നാലു ദിവസം സെൽഫ് ഐസലേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയ അഡ്ഡ്രസ് യാത്ര ചെയ്യുന്നവർ കൊടുക്കണം .

ജൂണിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ഈ നടപടികൾക്ക് കീഴിൽ, വിമാനത്താവളങ്ങളിൽ എത്തുന്ന എല്ലാ യാത്രക്കാരും – മടങ്ങിവരുന്ന യുകെ പൗരന്മാർ ഉൾപ്പെടെ – 14 ദിവസത്തേക്ക് സ്വയം ഐസലേഷനിൽ പോകാനുള്ള ക്രമീകരണം നടത്തണം .തുറമുഖങ്ങളിലൂടെ വരുന്നവരും ഇത് നിര്ബദ്ധമായി നടപ്പിൽ വരുത്തണം എന്ന് ന്യുസ് റിപ്പോർട്ട് ചെയ്യുന്നു.അധികൃതർ സ്‌പോട്ട് പരിശോധന നടത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട് . നിയമങ്ങൾ ലംഘിക്കുന്നവർക്ക് 1,000 ഡോളർ വരെ പിഴയോ നാടുകടത്തലോ നേരിടേണ്ടിവരും. എൻ‌എച്ച്എസിനെ സംരക്ഷിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമായി വീട്ടിൽ തന്നെ തുടരുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.എന്ന് ഒരു ഹോം ഓഫീസ് വക്താവ് പറഞ്ഞു.

Top