യുഎസ് കോൺഗ്രസിൽ ഒരു ശതമാനം ഇന്ത്യൻ വംശജർ

പി.പി ചെറിയാൻ
വാഷിങ്ടൺ: യുഎസ് കോൺഗ്രസിൽ ആകെയുള്ള 535 വോട്ടിങ് അംഗങ്ങളിൽ ഒരു ശതമാനം ഇന്ത്യൻ വംശജരുടെ പ്രാതിനിധ്യം ലഭിക്കുന്നതു ചരിത്രത്തിൽ ആദ്യ സംഭവാണ്. 435 ഹൗസ് പ്രതിനിധികളും 100 സെനറ്റർമാരും ഉൾപ്പെടുന്നതാണ് യുഎസ് കോൺഗ്രസ്.
അമേരിക്കൻ ജനസംഖ്യയിൽ ഒരു ശതമാനം മാത്രമാണ് ഇന്ത്യൻ വംശജർ ഉള്ളത്. ഇതിൽ ഒരു ശതമാനം യുഎസ് കോൺഗ്രസിൽ അംഗമാകുക എന്ന അപൂർവ ബഹുമതി ഇന്ത്യൻ വംശജരെ സംബന്ധിച്ചു അഭിമാനാർഹമാണ്.
നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ റം ഖന്ന, പ്രമീള ജയ്പാൽ, രാജകൃഷ്ണമൂർത്തി, കമല ഹാരിസ് എന്നിവർ പുതുമുഖങ്ങളായി കോൺഗ്രസിൽ എത്തിയപ്പോൾ തുടർച്ചയായി മൂന്നാം തവണയും വിജയം ആഘോഷിച്ചു അമിബിറയും കോൺഗ്രസിലെത്തി.
1956 ൽ ആദ്യമായി ഇന്ത്യൻ വംശജൻ ജഡ്ജ് ദിലീപ് സിംഗാണ് കോൺഗ്രസിൽ അംഗമായാണ് തുടർന്നു നാലു ദശകങ്ങൾക്കു ശേഷം ലൂസിയാനിയിൽ നിന്നുള്ള ബോബി ജിൻഡാൽ യുഎസ് ഹൗസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ഒബാമ അധികാരം ഏറ്റെടുത്ത ആദ്യ ടേമിൽ യുഎസ് അംബാസിഡറായി ഒരൊറ്റ ഇന്ത്യൻ വംശജനേയും നിയമിച്ചിരുന്നില്ല. എന്നാൽ, അധികാരം വിട്ടൊഴിയുന്നതിനു മുൻപ് അതുൽ കേശപ്, ശ്രീതല റിച്ചാർഡ് വർമ്മ എന്നിവരെ സ്ഥാനപതികളായി ഉയർത്തി നിയമിച്ചത് ഇന്ത്യൻ വംശജർക്കു നൽകിയ വലിയ അംഗീകാരമായിരുന്നു.
Top