നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ജോ ബൈഡൻ.ഞങ്ങള്‍ക്ക് ആവശ്യമുണ്ടായപ്പോള്‍ സഹായവുമായി ഇന്ത്യ ഓടിയെത്തി ! ഇപ്പോള്‍ അവരെ സഹായിക്കാന്‍ ഞങ്ങളുമുണ്ടാകും; ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് ജോ ബൈഡന്‍

ന്യൂഡൽഹി:ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ‌ജോ ബൈഡന്‍. ഇന്ത്യയുടെ കൊറോണ പോരാട്ടത്തിന്റെ സഹായം ഉറപ്പിച്ച് രാഷ്ട്രത്തലവന്മാരുടെ ഫോൺ സംഭാഷണം. ഇന്ത്യക്ക് അടിയന്തിര സഹായം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ജോബൈഡൻ നരേന്ദ്രമോദിയെ ഫോണിൽ ബന്ധപ്പെട്ടത്. ഇന്ത്യക്ക് എല്ലാ സഹായവും നൽകുന്നതിൽ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്ന് ഫോണിലൂടെ ജോ ബൈഡൻ ഉറപ്പുനൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംഭാഷണത്തിനു പിന്നാലെയാണ് ബൈഡന്റെ സഹായ വാഗ്ദാനം. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു.ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.‘ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണ്’, അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങളുടെ അധികാരപരിധിക്കുള്ളില്‍ ഞങ്ങള്‍ക്ക് നല്‍കാവുന്ന ഏതൊരു പിന്തുണയും ഇന്ത്യയിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്.അത് ഉറപ്പുവരുത്തുന്നതിനായി ഞങ്ങള്‍ ഇന്ത്യാ സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളിലും ആഴ്ചകളിലും, ഞങ്ങളുടെ കൂട്ടായ പരിശ്രമങ്ങള്‍ പരസ്പരം സമന്വയിപ്പിക്കും.ഈ പ്രതിസന്ധി ലഘൂകരിക്കുന്നത് ഉറപ്പാക്കാന്‍ സഖ്യകക്ഷികളേയും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളേയും ഞങ്ങള്‍ ഏകോപിപ്പിക്കുന്നത് തുടരും” കിര്‍ബി പറഞ്ഞു.

Top