വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്രിസ്മസ് കരോള്‍ നോര്‍ത്തേണ്‍ മാനര്‍ ഹെല്‍ത്ത് കെയര്‍ സെന്ററില്‍  

ന്യൂയോര്‍ക്ക്: ഹഡ്സണ്‍‌വാലി  മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നാന്വറ്റിലുള്ള നോര്‍ത്തേണ്‍ മാനര്‍ ഹെല്‍ത്ത് കെയര്‍ സെന്ററിലെ അന്തേവാസികള്‍ക്കുവേണ്ടി ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു. മത്തായി പി. ദാസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ പരിപാടി വന്‍ വിജയമായിരുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ അറിയിച്ചു.
നിഖില്‍ റോയ് ചൗധരി പിയാനോയില്‍ ഗാനങ്ങള്‍ ആലപിച്ചു. സുനു, ജോജോ, ജോമോന്‍ എന്നിവര്‍ പരിപാടി വിജയിപ്പിക്കുവാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെന്ന് പ്രിന്‍സിപ്പല്‍ മുണ്ടഞ്ചിറ പറഞ്ഞു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Top