വിസ ബാൻ- ജനപ്രിയ എക്‌സിക്യുട്ടീവ് ഉത്തരവെന്ന് സർവേ ഫലം

പി.പി ചെറിയാൻ
വാഷിങ്ടൺ: ഏഴു മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്കു അമേരിക്കൻ പ്രസിഡന്റ് താല്കാലിക വിസാ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള എക്‌സിക്യുട്ടീവ് ഉത്തരവിനെ ഭൂരിപക്ഷ പിൻതുണ ലഭിച്ചപ്പോൾ അഭിപ്രായ വോട്ടെടുപ്പിൽ തെളിഞ്ഞു. ഫെബ്രുവരി ഒൻപതിനു പുറത്തു വിട്ട സർവേ ഫലമാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
വിവാദ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുമ്പോഴും കോടതികളിൽ നിന്നും തുടർച്ചയായി തിരിച്ചടി ലഭിക്കുമ്പോഴും അമേരിക്കയിലെ റജിസ്‌റ്റേർഡ് വോട്ടർമാരിൽ സർവേയിൽ പങ്കെടുക്കുന്ന 55 ശതമാവനും എക്‌സിക്യുട്ടീവ് ഉത്തരവിനെ ഏറ്റവും ജനപ്രിയം എന്നു വിശേഷിപ്പിച്ചപ്പോൾ 38 ശതമാനം ഇതിനെ അംഗീകരിക്കുന്നില്ല.
മോണിങ് കൺസൾട്ടന്റ് പൊളിറ്റിക്കെയാണ് പുതിയ സർവേ സംഘടിപ്പിച്ചത്. ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരല്ല എന്ന് സൂക്ഷ്മനിരീക്ഷണം നടത്തിരുത്തിയ ശേഷമേ അമേരിക്കയിലേയ്ക്കു വിസ അനുവഗിക്കൂ എന്നു എക്‌സിക്യുട്ടീവ് ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു. വിസ നിയന്ത്രണം ഏർപ്പെടുത്തിയത് താല്കാലികമാണെന്നും പൂർവ സ്ഥിതി പുനസ്ഥാപിക്കുമെന്നും ട്രമ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പൗരൻമാരുടെ സുരക്ഷിതത്വത്തിലാണ് മുൻഗണന നൽകുന്നതെന്നും അതിനാവശ്യമായ നടപടികൾ പ്രസിഡന്റ് എന്ന നിലയിൽ സ്വീകരിക്കേണ്ടി വരുന്നതു സ്വാഭാവികണാമെന്നും ട്രമ്പ് വ്യക്തമാക്കിയതാണ്. ജനങ്ങളുടെ ഭൂരിപക്ഷ പിൻതുണ ലഭിക്കുന്നതിനടയാക്കിയതെന്നും സർവേ വ്യക്തമാക്കുന്നു.
Top