വോയിസ് വോയിസ് ഓഫ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന നാളെ (07/01/2017)

കില്‍കോക്ക്‌ : എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തിവരാറുള്ള വോയിസ് വോയിസ് ഓഫ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥനയും പുതുവത്സരത്തോടനുബന്ധിച്ചു പ്രിത്യേക പ്രാര്‍ത്ഥനയും, അതേ ദിവസം തന്നെ നടത്തിവരുന്നതുമായ കുട്ടികളുടെ ധ്യാനവും ഈ ശനിയാഴ്ച്ച 07-01-2017
കൗണ്ടി കില്‍ഡെറിലുള്ള കില്‍കോക്ക്‌ ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷയില്‍ സ്തുതിപ്പ് , വചന പ്രഘോഷണം,നിത്യ സഹായമാതാവിന്‍്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും,ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം4 30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക് റവ. ഫാ. മാനുവല്‍ കാരിക്കോട്ട് , റവ. ഫാ. ജയസ്ന്‍ കുത്തനപിള്ളില്‍ നേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു  എന്ന്   ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക് :-

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Monachan : 0877553271,

Binu:  0879589050

Anish : 0879726281

Top