വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന കില്‍കോക്ക്‌ ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍

കില്‍കോക്ക്‌ : എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തിവരാറുള്ള വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥനയും, അതേ ദിവസം തന്നെ നടത്തിവരുന്നതുമായ കുട്ടികളുടെ ധ്യാനവും ഈ ശനിയാഴ്ച്ച 04-02-2017 കൗണ്ടി കില്‍ഡെറിലുള്ള കില്‍കോക്ക്‌ ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷയില്‍ സ്തുതിപ്പ് , വചന പ്രഘോഷണം,നിത്യ സഹായമാതാവിന്‍്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും,ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4 30 ന് ശു
ശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക് റവ. ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍ നേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു .

THE CHURCH OF THE NATIVITY
NEWTOWN, ENFIELD
CO. KILDARE
Eir code – A83 YY49 
(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)
കൂടുതൽ വിവരങ്ങൾക്ക് :-
Pratheeb Baby – 0873159728,
Sibi Antony – 0871042266,
Binu Simon – 0879589050.

 

Top