ന്യൂടൗണ്‍ : കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗ ണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഇന്ന് (ശനിയാഴ്ച്ച 04-03-2017 ) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം,നിത്യ സഹായമാതാവിന്‍്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും,ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്.
വൈകുന്നേരം 4 30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക് പ്രശസ്ത ധ്യാനഗുരുവും, ഡെലിവര്‍ന്‍സ് ശ്രുഷകനുമായ റവ. ഫാ. സാബു പൂവകുളത്തിലും MSFS, (Our Redeemer Retreat center, Shillong) റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിനും നേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


