ട്രമ്പിനു വോട്ട് ചെയ്തതിനെച്ചൊല്ലി തർക്കം; യുവതി ഭർത്താവുമായുള്ള 21 വർഷത്തെ ബന്ധം അവസാനിപ്പിച്ചു

പി.പി ചെറിയാൻ
കാലിഫോർണിയ: ഡൊണാൾഡ് ട്രമ്പിനു വോട്ട് ചെയ്തതിനെക്കുറിച്ചു നടന്ന തർക്കത്തിനൊടുവിൽ ഭാര്യ ഭർത്തു ബന്ധം അവസാനിപ്പിച്ചതായി ഭാര്യ ഗെയ്‌ലി മെക്കോർമിക്ക്.
1980 ൽ പരസ്പരം കണ്ടുമുട്ടിയ ബിൽ മെക്കോർമിക് (71), ഗെയ്‌ലി മെക്കോർമിക് എന്നിവരാണ് 21 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കാലിഫോർണിയ റിട്ടയേർഡ് പ്രിസൺ ഗാർഡായിരുന്ന ഭാര്യ ഗെയ്‌ലി അപ്രതീക്ഷിതമായാണ് ഭർത്താവ് ട്രമ്പിനു വോട്ട് ചെയ്യുന്ന വിവരം അറിഞ്ഞത്. ഇരുവരും താമസിക്കുന്ന വാഷിങ്ടണിലെ അപ്പാർട്ട്‌മെന്റിൽ കൂട്ടുകാരുമൊത്തു ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭർത്താവിന്റെ വെളിപ്പെടുത്തൽ ഭാര്യയെ വല്ലാതെ പ്രകോപിപ്പിച്ചു.
gayli
ഇലക്ഷനിൽ ട്രമ്പിനു ഭർത്താവ് വോട്ടു ചെയ്തതോടെ ഭാര്യയുടെ ക്ഷമ നശിച്ചു. തുടർന്നു തുടർച്ചയായ കൗൺസിലിംഗിനു ഇരുവരും തയ്യാറായെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ട്രമ്പിനെ അനുകൂലിക്കാൻ ഒരു വിധത്തിലും ഗെയ്ൽ തയ്യാറല്ലായിരുന്നു. മനസില്ലാ മനസോടെയായിരുന്നു ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നു ഭാര്യ ഗെയ്‌ലി പറഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിക്കാൻ എടുത്ത തീരുമാനം 51 ശതമാനം ശരിയാണെങ്കിലും 49 ശതമാനം തെറ്റാണെന്നു ഭാര്യ ഗെയ്‌ലി തന്നെ സമ്മതിക്കുന്നു, ട്രമ്പിന്റെ കൂടെ നിൽക്കാനാണ് ഭർത്താവിന്റെ താല്പര്യമെങ്കിൽ ഞാൻ അതിനു തടസം നിൽക്കുന്നില്ലെന്നു ഗെയ്‌ലി പറഞ്ഞു.
Top