സ്വന്തം ലേഖകൻ
ഡബ്ലിൻ: അയർലണ്ടിൽ വിതരണം ചെയ്യപ്പെടുന്ന കുടിവെള്ളം സുരക്ഷിതമല്ലെന്ന് കാണിച്ച് പരിസ്ഥിതി വകുപ്പ് ഉപഭോക്താക്കൾക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കയാണ്. സ്വകാര്യ ജല വിതരണത്തിലാണ് താളപ്പിഴകൾ കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ജലവിതരണം വേണ്ടവിധത്തിൽ പരിശോധനകൾ പൂർത്തീകരിക്കുന്നില്ലെന്ന് 2015മുതൽ ആക്ഷേപം ഉയർന്നുവരികയാണ്.
രാജ്യത്ത് 5 പേരിൽ ഒരാൾ വീതം സ്വകാര്യ ജലത്തെ ആശ്രയിക്കുന്നവരാണ്. ഇത്തരം കമ്പനികൾ നടത്തുന്ന ജലശുദ്ധീകരണം കാര്യക്ഷമമാകാത്തതിനാൽ പൊതുജന ആരോഗ്യം അപകടത്തിലിരിക്കുന്നതായും എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. അയർലണ്ടിൽ പ്രവർത്തിക്കുന്ന 94 ജല വിതരണകേന്ദ്രങ്ങൾക്ക് സുരക്ഷിതമല്ലെന്ന് അറിയിച്ച് ഇ.പി.എ നോട്ടീസ് നൽകിയിരുന്നു. പക്ഷെ പരിശോധനകൾ കാര്യമായി ഒന്നും നടന്നില്ലെന്നും പരിസ്ഥിതി സംഘടന കുറ്റപ്പെടുത്തി.
2015ൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം ജലത്തിലൂടെ പടരുന്നത് പൊതുജന ആരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ചെന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതുകൊണ്ട് സ്വകാര്യ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഇത്തരം കേന്ദ്രങ്ങൾക്ക് ചൂടുവെള്ളം മാത്രം വിതരണം ചെയ്യാനുള്ള നോട്ടീസും നൽകിയിരുന്നു. അയർലണ്ടിൽ 5500 പേരെ നേരിട്ട് ജലമലിനീകരണം ബാധിച്ചിട്ടുണ്ടെന്നും ഇ.പി.എ വ്യക്തമാക്കി.
മനുഷ്യ വിസർജ്യങ്ങളിലൂടെയും, മൃഗ വിസർജ്യങ്ങളിലൂടെയും ഉണ്ടാകുന്ന ഇ.കോളി ബാക്ടീരിയ പകർച്ചവ്യാധികൾക്ക് പ്രധാന കാരണമാണെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കണ്ടെത്തിയിരുന്നു. 2016ലെ തണുപ്പുകാലത്ത് അയർലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പകർച്ചവ്യാധികളിൽ ഇ.കോലിക്കും പ്രധാന പങ്കുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് ആരോഗ്യ വകുപ്പിന് ലഭിച്ചിരുന്നു.
മലിനജലം കുടിക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. അതിൽ സ്വകാര്യ കമ്പനികൾ നൽകിവരുന്ന കുടിവെള്ളത്തിൽ വർഷത്തിൽ ഒരിക്കൽ പോലും ഈ ബാക്ടീരിയ ഉണ്ടോ എന്ന് പരിശോധന നടത്തുന്നതുമില്ല എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ഇത് വൻ ക്രമക്കേടായി പരിഗണിക്കാവുന്ന കുറ്റമാണെന്ന് ഇ.പി.എ ഡയറക്ടർ ജെറാൾഡ് ഓ ലേറി വിശദമാക്കി.
രാജ്യത്ത് 270 റസ്റ്റോറന്റുകൾ, 23 നേഴ്‌സിങ് കേന്ദ്രങ്ങൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങൾ സ്വകാര്യ കുടിവെള്ളത്തെയാണ് ആശ്രയിച്ചുവരുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ താമസിക്കുന്നവരുടെ ആരോഗ്യം അപകടാവസ്ഥയിലാണെന്നും ഇ.പി.എ മുന്നറിയിപ്പ് നൽകുന്നു.