ജലക്കരം അടച്ചവർക്കു പണം തിരികെ ലഭിക്കും; മാർച്ചിൽ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനം എടുക്കും

സ്വന്തം ലേഖകൻ
ഡബ്ലിൻ: ജലക്കരം തിരിച്ചു നൽകുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. സാധാരണക്കാർക്കു ശുദ്ധജലം തിരികെ ലഭിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ജലക്കരം അടച്ചവർക്ക് പണം തിരികെ ലഭ്യമാക്കാനാണ് തിരഞ്ഞെടുപ്പു വാഗ്ദാനം എന്ന നിലയിൽ സർക്കാർ അണിയറയിൽ ചർച്ച നടത്തി തീരുമാനം എടുക്കാൻ ഒരുങ്ങുന്നത്. മാർച്ചിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും..ജനങ്ങളിൽ നിന്നും സ്വീകരിച്ച പണം എങ്ങനെ തിരികെ നല്കാമെന്നതിൽ തീരുമാനമായിട്ടില്ല. നികുതി അടക്കേണ്ടവർക്ക് അതിൽ കിഴിവ് അനുവദിക്കുന്ന രീതിയിലുള്ള നടപടികൾ ഇക്കാര്യത്തിൽ പ്രതീക്ഷിക്കാം. അനുവദിക്കപ്പെട്ട പരിധിയിൽ നിന്ന്ഒരു തുള്ളി വെള്ളം കൂടുതൽ ഉപയോഗിച്ചാൽ അതിന് പണം ഈടാക്കുമെന്ന് ഭവന മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിഡിമാർ വാട്ടർ ബില്ലുകൾ റീഫണ്ട് ചെയ്യപ്പെടേണം എന്ന ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ ജല നിയമങ്ങൾ പരിഷ്‌കരിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് അധികമായി ഉപയോഗിക്കുന്ന ജലത്തിന് നികുതി ഇടാക്കാൻ തീരുമാനമെടുത്തത്. ഏകദേശം 325 യൂറോ തിരികെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ
ഏകദേശം ഒരു മില്യൺ ഉപഭോക്താക്കൾക്ക് തുക തിരികെ ലഭിക്കുമെന്നാണ് കണക്ക്. അതേസമയം ജലം പാഴാക്കുന്നവർക്ക് പിഴ ഈടാക്കാനും ഫൈൻ ഗെയ്ൽ ശുപാർശ ചെയ്തു. ജലത്തിന്റെ അധിക ഉപയോഗ പരിധി നിശ്ചയിക്കുന്നത് കമ്മീഷൻ ഫോർ എനർജി റെഗുലേഷനാണ്. സിഇആർ ന്റെ കണക്കുകൾ പ്രകാരം ഒരു സാധാരണ വ്യക്തി ഒരു ദിവസം 123 ലിറ്റർ ജലം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
ഗാർഹിക ആവശ്യങ്ങൾക്കുള്ള ജലവിതരണത്തിന് നികുതി ചുമത്തുന്ന നടപടിയ്‌ക്കെതിരെ അയർലണ്ടിൽ വൻ പ്രതിഷേധമാണ് കഴിഞ്ഞ നാളുകളിൽ ഉണ്ടായിരുന്നത്. അടിസ്ഥാന നികുതി ഏർപ്പെടുത്താതെയായിരുന്നു അയർലണ്ടിൽ മുൻപ് ജലം വിറ്റിരുന്നത്. എന്നാൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതുള്ള ചിലവിലേക്കായി ജനങ്ങൾ ജലത്തിന് നികുതി നൽകണമെന്ന് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെ നികുതി നിരക്ക് ഗണ്യമായി കുറച്ചിരുന്നു.
Top