സ്വന്തം ലേഖകൻ
ഡബ്ലിൻ: ദിവസങ്ങളുടെ ഇടവേളയ്ക്കിടയിൽ രാജ്യത്ത് വീണ്ടും മറ്റൊരു ചുഴലിക്കാറ്റ് കൂടി എത്തുന്നു. ദിവസങ്ങൾക്കു മുൻപ് കാര്യമായ നാശനഷ്ടമില്ലാതെ ഡോറിസ് പടിയിറങ്ങിയപ്പോൾ അയർലണ്ടിൽ മറ്റൊരു ഉശിരൻ കൊടുങ്കാറ്റ് രംഗപ്രവേശനം ചെയ്യാൻ പോകുന്നതായാണ് റിപ്പോർട്ട്. രാജ്യത്തിന്റെ കിഴക്ക്പടിഞ്ഞാറൻ മേഖലയിൽ വൻ നാശനഷ്ടങ്ങൾക്ക് കളമൊരുക്കി കൊണ്ട് ആഞ്ഞടിക്കാൻ സാധ്യതയുള്ള ഇവാൻ കൊടുങ്കാറ്റിനെ തുടർന്ന് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
രാജ്യത്തെ 18 കൗണ്ടികളിൽ വെതർ വാണിങ് നൽകി കഴിഞ്ഞു. ശൈത്യ കാലാവസ്ഥ തുടരുന്ന അയർലണ്ടിൽ ഇപ്പോഴത്തെ കൂടിയ താപനില 7 ഡിഗ്രിക്കും 11 ഡിഗ്രിക്കും ഇടയിലാണ്. 120 കി.മി വേഗതയിൽ ആഞ്ഞടിക്കുന്ന ഇവാൻ തീരദേശ മേഖലകളെ പ്രളയത്തിലാഴ്ത്താൻ ശേഷിയുള്ളതാണ്. വെക്‌സ്‌ഫോർഡ്, കോർക്ക്, കെറി, വാട്ടർ ഫോർഡ്, എന്നീ കൗണ്ടികളിൽ ഓറഞ്ച് വാണിങ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഡബ്ലിൻ, കാർലോ, കിൽഡെയർ, കിൽ കെന്നി, ലോയ്‌സ്, ലോങ്‌ഫോർഡ്, ലോത്ത്, വിക്കലോ, ഓഫാലി, വെസ്റ്റ് മീത്ത്, ക്ലയർ, ലീമെറിക്ക്, റിപ്പറെറി, തുടങ്ങിയ പ്രദേശങ്ങളിൽ യെല്ലോ വാണിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ബുധനാഴ്ച വരെ കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു. പുറത്തിറങ്ങുന്ന കാൽനട യാത്രക്കാരും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച ഡോറിസ് കൊടുങ്കാറ്റിന്റെ ഫലമായി അയർലണ്ടിൽ ഏകദേശം 50,000 ത്തോളം ഭവനങ്ങളിൽ വൈദ്യുത ബന്ധം തകരാറിലായിരുന്നു. രാജ്യത്തിന്റെ പല ഇടങ്ങളിലും ഗതാഗത സ്തംഭനവും വെള്ളപ്പൊക്കവും ഉണ്ടായി. ഡോറിസിനെക്കാൾ ശക്തമായാണ് ഇവാൻ കൊടുങ്കാറ്റെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം.